ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷംകോവിഡ് - 19 എന്ന കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് - 19 എന്ന കൊറോണ വൈറസ്

കോവിഡ് - 19 അഥവാ കൊറോണ വൈറസ് എന്ന ഒര‌ു പ‌ുതിയ തരം വൈറസ് നമ്മെ ബാധിച്ചിരിക്ക‌ുകയാണ്. ഈ കാലയളവിൽ നാം ഏവര‌ും ഒറ്റക്കെട്ടായ് നിന്ന് ഈ മഹാമാരിക്ക് എതിരായി പ്രവർത്തിക്കേണ്ടതാണ്. നാം അതീവജാഗ്രതയിലാണ്. ഈ അവസരം നമ‌ുക്ക് ആവ‌ുന്നത് ചെയ്യാന‌ുള്ള സമയമാണ്. ക‌ുട്ടികളായ നാം നമ്മ‌ുടെ അധ്യാപകര‌ും , മാതാപിതാക്കള‌ും പറയ‌ുന്നതെന്തെന്ന് കേട്ട് സാമ‌ൂഹിക അകലം പാലിച്ച് ഈ മഹാവിപത്തിനെതിരെ പോരാടണം. സമസ്‌ത മേഖലയേയ‌ും ബാധിച്ചിരിക്ക‌ുന്ന ഈ മഹാമാരിയെ നാം അതിജീവിക്ക‌ുക തന്നെ ചെയ്യ‌ും. ലോകാ സമ‌സ്‌തോ സ‌ുഖിനോ ഭവന്ത‌ു , എന്ന ആർഷ ഭാരത സംസ്‌ക്കാരത്തെ നാം ഈ അവസരത്തിൽ ഉയർത്തി പിടിക്കേണ്ടിയിരിക്ക‌ുന്ന‌ു. നമ്മ‌ുടെ സംസ്‌ക്കാരത്തിലേക്ക് തിരിച്ച‌ു പോകാൻ നമ‌ുക്ക‌ും കഴിഞ്ഞിരിക്ക‌ുന്ന‌ു. സാമ‌ൂഹിക വ‌ൃത്തി , അത് നമ്മ‌ുടെ ക‌ുട‌ുംബത്തിന‌ുള്ളിൽ തന്നെ ത‌ുടങ്ങിയിരിക്ക‌ുന്ന‌ു. നമ‌ുക്ക് വീട്ടിലിര‌ുന്ന് പഠിക്കേണ്ട ഒര‌ു സാഹചര്യമാണ് സംജാതമായിരിക്ക‌ുന്നത്. നമ‌ുക്ക് എത്രയ‌ും പെട്ടെന്ന് തന്നെ നമ്മ‌ുടെ സ്ക‌ൂളിലെത്തി ഒര‌ുമിച്ചിര‌ുന്ന് പഠിക്കാൻ കഴിയട്ടെ.... ഉതാണ് ഇപ്പോഴത്തെ എന്റെ ഏറ്റവ‌ും വലിയ ആഗ്രഹം..........

ബ്രഹ്‌മദത്ത്
9G ഗവ.എച്ച് എസ് എസ് മാരായമുട്ടം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം