ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/എന്ന‌ുടെ നെട‌ുവീർപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
എന്ന‌ുടെ നെട‌ുവീർപ്പ്

എന്ന‌ുടെ കാലമിത‌ു ക‍ുട്ടിക്കാലം

ക‌ുഞ്ഞിളം കാലമിത‌ു ക‌ുറ‌ുമ്പ‌ുകാലം

ക‌ുട്ടികളില്ല..... ക‌ൂട്ട‌ുകാരില്ല

ക‌ൂട്ടിലിട്ടൊര‌ു കഷ്‌ടകാലം

എന്ന‌ുടെ നൊമ്പരം നൊമ്പരം മാത്രം

മ‌ുൻപിത‌ു ചൊല്ലിയാൽ കേൾപ്പത‌ുണ്ടോ

ഇന്ന‌ു ഞാനോർത്ത് ചിരിച്ചിട‌ുന്ന‌ു

മാനവരെല്ലാര‌ും ക‌ൂട്ടിലാണേ

എന്ന‌ുടെ നൊമ്പരം അയഞ്ഞിട‌ുന്ന‌ു

ശാന്തത മ‌ുന്നിൽ തെളിഞ്ഞിട‌ുന്ന‌ു

അമ്മ തൻ കരങ്ങൾ തന്ന‌ുറപ്പായ‌ും

അച്‌ഛൻ കരങ്ങൾ മ‌ൃദ‌ുവായ‌ും

എന്ന‌ുടെ ഉള്ളം തിരിച്ചറിഞ്ഞ‌ു

ഞാനിത‌ു മ‌ുൻപേ കൊതിച്ചിര‌ുന്ന‌ു

എന്ന‌ുടെ ഉള്ളം കൊതിച്ചതെന്തോ

നിങ്ങൾ തൻ സാമീപ്യം തന്നെയല്ലോ

ഇന്ന‌ു ഞാൻ തെല്ലൊന്ന് ശബ്‌ദമ‌ുയർത്തി

ഉള്ളില‌ുറച്ചൊര‌ു ശബ്‌ദവ‌ുമായ്

നിങ്ങളോട‌ുറക്കെ പറഞ്ഞിട‌ുന്ന‌ു

എന്ന‌ുമീ ചാരത്ത‌ു ക‌ൂടെയ‌ുണ്ടാവണം കട്ടായം.

അന‌ുരാഗ് അലക്‌സ്
7 ഗവ.എച്ച് എസ് എസ് മാരായമുട്ടം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത