ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/കൊറോണയ‌ുടെ ആവിർഭാവം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയ‌ുടെ ആവിർഭാവം

കൊറോണ വൈറസ് രോഗം 2019 ആദ്യം ചൈനയിലെ ഹ്യ‌ൂബേയ് പ്രവിശ്യയിലെ വ‌ുഹാനിൽ കണ്ടെത്തിയ ഒര‌ു നോവൽ(പ‌ുതിയ) കൊറോണ വൈറസ് വകഭേദം ആണ്. കോവിഡ് - 19 ചൈനയ്‌ക്ക് പ‌ുറത്തേയ്‌ക്ക് വ്യാപിക്ക‌ുകയ‌ും ഇപ്പോൾ ലോകമെമ്പാട‌ുമ‌ുള്ള അനേകം രാജ്യങ്ങളിൽ കാണ‌ുകയ‌ും ചെയ്യ‌ുന്ന‌ു. ആവിർഭവിച്ച‌ുകൊണ്ടിരിക്ക‌ുന്ന ഈ വൈറസിന്റെ ഏറ്റവ‌ും പ‌ുതിയ ക്ലിനിക്ക‌ല‌ും സാംക്രമിക രോഗശാസ്‌ത്ര സംബന്ധവ‌ുമായ ലക്ഷണങ്ങൾ അന‌ുസരിച്ച് നോവൽ കൊറോണ വൈറസ് സ്വഭാവാന‌ുസരേണ മ‌ൃഗങ്ങളിൽ നിന്ന‍ും മന‌ുഷ്യരിലേക്ക് പകര‌ുന്ന അനേകം കൊറോണ വൈറസ‌ുകൾക്ക് സമാനമാണെന്ന് കണക്കാക്കപ്പെട‌ുന്ന‌ു. എന്നിര‌ുന്നാല‌ും ഈ പ‌ുതിയ വൈറസ് രോഗം ബാധിച്ചിട്ട‌ുള്ള ചെറ‌ുത‌ും ഇഠത്തരവ‌ുമായ രോഗലക്ഷണങ്ങള‌ുള്ള മന‌ുഷ്യരിൽ നിന്ന‌ും മന‌‌ുഷ്യരിലേക്ക് പകര‌ുന്നതായി രോഗം ബാധിച്ച ഭ‌ൂരിപക്ഷം ആള‌ുകളിൽ നിന്ന‌ും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ട‌ുണ്ട്. എന്ന‌ു വര‌ുകില‌ും ദീർഘകാല രോഗങ്ങള‌ും താഴ്‌ന്ന രോഗ പ്രതിരോധശേഷിയ‌ുള്ള ആള‌ുകളിൽ ഗ‌ുര‌ുതര ലക്ഷണങ്ങള‌ും സങ്കീർണ്ണതകള‌ും മരണം തന്നെയ‌ും സംഭവിച്ചേക്കാം.

ചൈന നോവൽ കൊറോണ വൈറസിനെതിരേ സംരക്ഷണം ന‌ല്‌ക‌ുവാൻ ഇപ്പോൾ പ്രതിരോധ മര‌ുന്ന‌ുകളൊന്ന‌ും ലഭ്യമല്ല. പ്രത്യേകമായ ആന്റിവൈറസ് ചികിത്‌സകളൊന്ന‌ും ലഭ്യമല്ലെങ്കില‌ും കൊറോണ വൈറസ് രോഗം 2019 ബാധിതരായ ആള‌ുകൾക്ക് അവര‌ുടെ രോഗലക്ഷണങ്ങളിൽ നിന്ന‌ും ആശ്വാസം ലഭിക്ക‌ുന്നതിന് വൈദ്യപരിചരണം ലഭിക്ക‌ുന്ന‌ുണ്ട്.

യദ‌ു നാഥ്
8 ഗവ.എച്ച് എസ് എസ് മാരായമുട്ടം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം