ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/കൊറോണ : ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ : ജാഗ്രത

സ്വന്തമായി നിലനില്‌പില്ലാത്തത‌ും മറ്റ‌ു ജീവികള‌ുടം ശ്വാസകോശത്തിൽ കടന്ന് കയറ‌ുകയ‌ും ജനിതക സംവിധാനത്തിനെ ഹൈജാക്ക് ചെയ്യ‌ുകയ‌ും പിന്ന‌ീട് സ്വന്തമായി ജീന‌ുകളെ നിർമ്മിച്ചെട‌ുക്ക‌ുകയ‌ും ചെയ്യ‌ുന്ന ഒര‌ു ക‌ൂട്ടം വൈറസ്സ‌ുകളെയാണ് കൊറോണ വൈറസ്സ‌ുകൾ എന്ന് പറയ‌ുന്നത്. ഇവ മ‌ൃഗങ്ങളിൽ നിന്ന‌ും മ‌ൃഗങ്ങളിലേക്ക‌ും പിന്നീട് മന‌ുഷ്യരിലേക്ക‌ും പകര‌ുന്ന‌ു. ഇത് ശ്വസന സംവിധാനത്തെ തകരാറിലാക്ക‌ുന്ന‌ു. ഇത് പകര‌ുന്നത് അസ‌ുഖമ‌ുള്ളവര‌ുടെ സ്രവങ്ങൾ വഴിയ‌ും സ്‌പർശനം വഴിയ‌ുമാണ്.

ലക്ഷണങ്ങൾ  :

  • ന്യ‌ുമോണിയ
  • തലവേദന
  • ശ്വാസതടസ്സം
  • തൊണ്ടവേദന

മ‌ുൻകര‌ുതല‌ുകൾ  :

  • വീട‌ും പരിസരവ‌ും വ‌ൃത്തിയായി സ‌ൂക്ഷിക്കണം
  • ത‌ുമ്മ‌ുമ്പോഴ‌ും ച‌ുമയ്‌ക്ക‌ുമ്പോഴ‌ും ത‌ൂവാല ഉപയോഗിക്കണം
  • കൈകാല‌ുകൾ സോപ്പ് ഉപയോഗിച്ച് കഴ‌ുകണം
  • മാംസം, മ‌ുട്ട എന്നിവ നന്നായി വേകിച്ച് കഴിക്കണം
  • ഇടയ്‌ക്കിടെ സാനിട്ടൈസർ ഉപയോഗിച്ച് കൈ കഴ‌ുകണം

കൊറോണ എന്ന് സംശയം തോന്നിയാൽ  :

  • മറ്റ‌ുള്ളവര‌ുമായി അട‌ുത്ത് ഇടപഴകാതിരിക്ക‌ുക
  • അടിയന്തിരമായി ചികിത്സ തേട‌ുക
  • വിശ്രമം അനിവാര്യം
  • ധാരാളം വെള്ളം ക‌ുടിക്കണം
  • പ‌ുകവലി ഒഴിവാക്കണം

" പരിഭ്രാന്തിയല്ല , ജാഗ്രതയാണ് വേണ്ടത് "

ധനിഷ്‌മ ആർ എസ്
8C ഗവ.എച്ച് എസ് എസ് മാരായമുട്ടം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം