ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/ക‌ുഞ്ഞൻ മീനിന്റെ ബ‌ുദ്ധി

Schoolwiki സംരംഭത്തിൽ നിന്ന്
ക‌ുഞ്ഞൻ മീനിന്റെ ബ‌ുദ്ധി

മണ്ടനായിര‌ുന്ന‌ു കിണ‌ുങ്ങൻ പ‌ൂച്ച. അവൻ ഒര‌ു ദിവസം ക‌ുളക്കരയില‌‌ൂടെ നടക്ക‌ുകയായിര‌ുന്ന‌ു. അപ്പോൾ അവൻ വെള്ളത്തിന് മ‌ുകളില‌ൂടെ നീന്തിക്കളിക്ക‌ുന്ന ക‌ുഞ്ഞൻ മീനിനെ കണ്ട‌ു. " അവനെ പിടിച്ചിട്ട‌ു തന്നെ ബാക്കി കാര്യം " കിണ‌ുങ്ങൻ പറഞ്ഞ‌ു. അവൻ ക‌ുളക്കരയിൽ പത‌ുങ്ങിയിര‌ുന്ന‌ു. എന്നിട്ട് ക‌ുഞ്ഞൻ മീനിനെ പിടിച്ച‌ു. " യ്യോ......... രക്ഷിക്കണേ........ അവൻ ഒര‌ു നിമിഷം ആലോചിച്ച‌ു.ഉടൻ അവൻ കരച്ചിൽ നിറ‌ുത്തി ചിരിക്കാൻ ത‌ുടങ്ങി. " ഹ.. ഹ.. ഹ... " നീയെന്തിനാണ് ചിരിക്ക‌ുന്നത് ? , നിന്റെ പേരെന്താണ് ? കിണ‌ുങ്ങൻ ചോദിച്ച‌ു. " എന്റെ പേര് കൊറോണ " ക‌ുഞ്ഞൻ പറഞ്ഞ‌ു. പിന്നെ ഒന്ന‌ും ആലോചിക്കാതെ കിണ‌ുങ്ങൻ ക‌ുഞ്ഞനെ വെള്ളത്തിലേക്കിട്ട‌ു. എന്നിട്ട് പറഞ്ഞ‌ു , " എനിക്ക് മീന‌ും വേണ്ട , ഒന്ന‌ും വേണ്ട . എന്റെ ജീവൻ മാത്രം മതി. " ഇത്രയ‌ും പറഞ്ഞതിന‌ു ശേഷം കിണ‌ുങ്ങൻ ഓടി. ക‌ുഞ്ഞന‌ും മറ്റ് മീന‌ുകള‌ും ഇത‌ുകണ്ട് പൊട്ടിച്ചിരിച്ച‌ു.

ഗൗരി ദിപിൻ
5B ഗവ.എച്ച് എസ് എസ് മാരായമുട്ടം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ