ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/പ്രക‌ൃതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രക‌ൃതി സംരക്ഷണം

പ്രക‌ൃതി സംരക്ഷണത്തിനായി നാം ചില കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത‌ുണ്ട്. അതിനായി നാം ചില കാര്യങ്ങൾ പാലിക്കേണ്ടത‌ുണ്ട്. പ്ലാസ്‌റ്റിക് ക‌ുപ്പികൾക്ക് പകരം സ്റ്റെയിൻലെസ് സ്‌റ്റീലിന്റേയോ ചില്ലിന്റേയോ ക‌ുപ്പികൾ ഉപയോഗിക്ക‌ുക. ഇതൊര‌ു ശീലമാക്കിയാൽ ആരോഗ്യത്തിന‌ും നല്ലതാണ്. മാലിന്യങ്ങളെ ജൈവ-അജൈവ മാലിന്യങ്ങളായി വേർതിരിച്ച് സംസ്‌ക്കരിക്ക‌ുക. ഈ കാര്യങ്ങൾ പ്രക‌ൃതി സംരക്ഷണത്തിനായി നാം എട‌ുക്കേണ്ട മ‌ുൻകര‌ുതല‌ുകളാണ്. ഭ‌ൂമിയ‌ുടെ നിലനിൽപ്പിനാവശ്യമായ തണ്ണീർതടങ്ങളേയ‌ും മറ്റ‌ും സംരക്ഷിക്ക‌ുന്നത് മന‌ുഷ്യൻ ശീലമാക്കേണ്ടതാണ്. മണ്ണിനേയ‌ും പ്രക‌ൃതിയേയ‌ും മറ്റ‌ു ജീവജാലങ്ങളേയ‌ും നശിപ്പിച്ച‌ുകൊണ്ട‌ുള്ള ഒര‌ു വികസനവ‌ും നമ‌ുക്ക് വേണ്ടായെന്ന് നാം പ്രതിജ്ഞയെട‌ുക്കണം. പ്രക‌ൃതി അമ്മയാണ്. ആ അമ്മയ‌ുടെ സംരക്ഷണം നമ്മ‌ുടെ ഉത്തരവാദിത്വമാണ്.

നന്ദന ആനന്ദ്
9C ഗവ.എച്ച് എസ് എസ് മാരായമുട്ടം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം