ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/പ‌ുത‌ുജീവൻ

Schoolwiki സംരംഭത്തിൽ നിന്ന്
പ‌ുത‌ുജീവൻ

ചിന്തകൾ ആകെ ചിതറിക്കിടക്കുന്നു

പട്ടത്തിൻ ചരടൊന്ന് പൊട്ടിയപോലെ

എന്ത് ഇനി വേണ്ടത് എന്തെന്ന് അറിയാതെ

മാനവരെല്ലാം മാനത്ത് നോക്കി നില്പതുണ്ട്


കൊട്ടി ഘോഷിച്ചതും വീമ്പിളക്കിയതും

മേനി നടിച്ചതും പൊങ്ങച്ചം കാട്ടിയതും

തെല്ലൊരു ആശ്വാസം നല്കിടില്ല എന്നത്

ഓർത്തു ഞാൻ അംബരം നോക്കി നില്പൂ


എന്ത് ഇനി വേണം ഒന്നിതു വേണം

മണ്ണിൽ പണിയണം മാനവരെല്ലാം

അന്നം വേണം......എന്നും വേണം

പട്ടിണിയോട് പൊരുതുക വേണം


ഇശ്വര ചിന്തയിൽ മനസ്സുറച്ച്

പാരിൽ മനിതരെ പരിചരിച്ച്

സ്നേഹത്തിൻ പുതുഗീതം ആലപിച്ച്

ഒരുമിച്ച് ഒന്നായി മുന്നേറാം.

അന‌ുരാഗ് അലക്‌സ്
7B ഗവ.എച്ച് എസ് എസ് മാരായമുട്ടം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത