ഗവ.ആർ.എൽ.പി.എസ്.കുളത്തൂർ/അക്ഷരവൃക്ഷം/ ഒരു അധ്യയന വർഷം അവസാനിച്ചതിങ്ങനെ

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു അധ്യയന വർഷം അവസാനിച്ചതിങ്ങനെ

അവസാന പരീക്ഷയുടെ ചൂടിൽ മുഴുകി ഇരുന്ന നമ്മൾ പെട്ടെന്ന് പ്രതീക്ഷിക്കാതെ ഒരു അവധിയിലേക്കു പ്രവേശിച്ചു.പിന്നെയും ആ അവധി നീണ്ടു നീണ്ടു പോയി.അപ്പോഴാണറിയുന്നതു ലോകരാജ്യങ്ങളെ കീഴ്‌പ്പെടുത്തി കൊണ്ടിരിക്കുന്ന കൊറോണ എന്ന മാരക വൈറസിന്റെ ആക്രമണമാണിതെന്നു .ഇപ്പോഴും മരണങ്ങൾ ലക്ഷങ്ങളോട് അടുത്ത് നിൽക്കുന്നു.ഇതിനെ നേരിടാൻ അഹോരാത്രം പണിയെടുക്കുന്ന ഡോക്ടർമാരും നേഴ്‌സുമാരും ആരോഗ്യപ്രവർത്തകരും മന്ത്രിമാരും. അതിനു മുന്നോടിയായി ലോക്ക് ഡൗൺ ഉം . ഇതിന്റെ ഭാഗമായി ജോലി നഷ്ട്ടപ്പെട്ടവരും പട്ടിണിപ്പാവങ്ങളും ഏറെയായി. ഇതിൽ ഗവണ്മെന്റ് ആനുകൂല്യങ്ങൾ കിട്ടിയവരും കിട്ടാത്തവരുമുണ്ട്. പക്ഷെ കൂലിവേലക്കാർ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതുമുതൽ മുഴുപട്ടിണിയിലാണ്. ഈ മഹാമാരിയെ തുരത്താൻ വ്യക്തി ശുചിത്വം പാലിച്ചുകൊണ്ടും കൈകൾ വൃത്തിയാക്കിയും ഇതിനെ എന്നെന്നേക്കുമായി ഈ ലോകത്തിൽ നിന്ന് തുരത്താം. വളരെ വലിയ ദുഖത്തോടെ അങ്ങനെ എന്റെ അധ്യയന വർഷം അവസാനിചു. എല്ലാവരും കളിച്ചും, ചിരിച്ചും, ഉല്ലസിക്കുന്ന ഒരു നല്ല നാളെക്കായി നമുക്ക് പ്രാർത്ഥിക്കാം.

ഋഷി പ്രതീഷ്
4 A ഗവണ്മെന്റ് ആർ എൽ പി എസ് കുളത്തൂർ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം