ഗവ.എച്ച്.എസ്സ്.എസ്സ്,മംഗലം/അക്ഷരവൃക്ഷം/വിനാശകാരിയാം കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
വിനാശകാരിയാം കൊറോണ

 ദൈവത്തിന്റെ സ്വന്തം നാട് എന്ന്
ഓതിയ കേരളമണ്ണിനെ പിടിച്ച്
കുലുക്കിയ വിനാശകാരിയാം കൊറോണയെ
ഒത്തൊരുമിച്ചു തുരത്തീടാം.
ഇനിയൊരു ജീവനും കൊടുക്കില്ല
കാലന്റെ കൈകളിലേക്ക്
ഒരു ജീവനും കൊടുക്കില്ല നിശ്ചയം.
സുനാമിയും നിപയും ഓഖിയും പ്രളയവും
വന്ന കേരള മണ്ണിനെ പിടിച്ചു-
കുലുക്കുവാൻ ഈ കൊറോണയ്ക്കു സാധിക്കില്ല.
ഒന്നിച്ചൊരുമിച്ച് കൈകോർത്തു നിന്നിടാം
സംഹാരമൂർത്തിയാം കൊറോണയെ
തച്ചു തകർക്കാൻ.
പ്രാണന്റെ നോവിൽ പിടഞ്ഞു തീരുന്നത്
ആയിരങ്ങൾ,പതിനായിരങ്ങൾ അങ്ങനെ
ഓർമ്മപ്പെടുത്തലുകൾ പാലിച്ചു നല്ലൊരു-
നാളേക്കായി നമുക്കൊന്നിച്ച് പ്രാർത്ഥിക്കാം.

അഞ്ജലി
10 ഗവ.എച്ച്.എസ്സ്.എസ്സ്,മംഗലം
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത