ഗവ.എച്ച്.എസ്.എസ് തുമ്പമൺ നോർത്ത്/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

പാതി ഗ്രാമീണ തനിമയുള്ള ആ നാടിന്റെ പേര് തോന്ന്യാമല എന്നായിരുന്നു. ആ നാടിന്റെ തനിമ വിളിച്ചോതുന്ന കുട്ടികൂട്ടമായിരുന്നു നാടിന്റെ തലയെടുപ്പ്. ആ നാട്ടിൽ തന്നെ ജോലി ചെയ്ത് കുടുംബം പുലർത്തണമെന്നാഗ്രഹിക്കുന്ന ആണുങ്ങൾ ഉണ്ടായിരുന്നെങ്കിലും അവർ പ്രവാസികളായി കഴിഞ്ഞു. കുട്ടികൂട്ടമായിരുന്നു നാടിന്റെ താളവും മേളവും എല്ലാം. അപ്പുവും അമ്മുവുമായിരുന്നു അവരിൽ പ്രധാനികൾ. അങ്ങനെയൊരിടയ്‍ക്കാണ് കൊറോണ എന്ന മഹാമാരി പടർന്നുപിടിച്ചത്. ഈ മഹാമാരിക്കെതിരായി പൊരുതണമെന്ന് ആ കുട്ടികൂട്ടവും തീരുമാനിച്ചു. അവരുടെ പ്രധാനകേന്ദ്രം ഒരു മരത്തണലായിരുന്നു.ഇത്രയുമായപ്പോൾ നിങ്ങൾ വിചാരിച്ചുകാണും ഇതൊരു തനി ഗ്രാമമാണെന്ന്. പക്ഷെ അല്ല. ഒരു ദിവസം കുട്ടികൂട്ടം ഒത്തുകൂടി. കൊറോണയെക്കുറിച്ച് അവർ ചർച്ചചെയ്തു. അവർ കൊറോണയെ നേരിടാനുള്ള ആരോഗ്യപ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. പക്ഷെ അധികദിവസം ആ പ്രവർത്തനങ്ങൾ അവർക്ക് നീട്ടി കൊണ്ടുപോകാനായില്ല. തോന്ന്യാമലയിലും കൊറോണ വന്നെത്തി. അവർക്ക് വളരെയധികം വിഷമമായി .പ്രവാസിയായ അവരുടെ പ്രമോദേട്ടനായിരുന്നു കൊറോണ. ദിവസം കഴിയുംതോറും പ്രമോദേട്ടന് അസുഖം മൂർഛിച്ച് വന്നു. ഹോസ്പിറ്റലിലായ പ്രമോദേട്ടന് വേണ്ടി അവരുടെ ഗ്രാമം പ്രാർത്ഥനയിൽ മുഴുകി. അവർ വീടുകളിലിരുന്ന് മാസ്ക് നിർമിച്ചു. പലർക്കും വിതരണം ചെയ്തു. ഒരു പക്ഷെ അവരുടെ പ്രാർത്ഥനയും മാലാഖമാരുടെ പ്രതിരൂപം പൂണ്ട നേഴ്സുമാരുടെ സേവനവും പ്രമോദേട്ടനെ ജീവിതത്തിലേക്കു തിരികെ നടത്തി. ഈ ലോക്ക്ഡൗൺ കാലത്ത് വീടുകളിലിരുന്ന് മഹാമാരിക്കെതിരായി പൊരുതാം.

ഗായത്രി വിനോദ്
3 A ജി.എച്ച്.എസ്.എസ് ത‍ുമ്പമൺ നോർത്ത്
കോഴഞ്ചേരി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ