ഗവ.എച്ച്.എസ്.എസ് മ‍ഞ്ഞപ്ര/അക്ഷരവൃക്ഷം/അഴികൾ

Schoolwiki സംരംഭത്തിൽ നിന്ന്
അഴികൾ

അഴികൾക്കപ്പുറമൊരു നിലാക്കിളി
വൈരവെട്ടത്തിലുയരും ചിറക്
അകലെയാകാശത്തേക്കൊരു തൂവൽ
അഴികൾക്കിപ്പുറം തടവറ

        പതിവു ചിരികഴിലെരിവ്
        മായക്കാഴ്ചകളിൽ മഷി
        അഴിയുന്ന കെട്ടുകളിൽ
        തെളി വറ്റിയ മുഖക്കാഴ്ച

വെൺ ശലഭമൊന്നു ജനലരികെ
ചെരിഞ്ഞകണ്ണാലൊളി നോട്ടം
പക മറന്ന കണ്ണിലൊരു തുമ്പ
ചിരിച്ചിറകൊരു പുതു പാഠം

         കനിവറ്റ വാളാൽ കള വീശി
         കാലമൊരുക്കുന്നു നവവിള
         നഷ്ടഭാഗ്യരെരിയുന്നു ചുറ്റും
         വിത്തൊരുങ്ങി, വൃത്തിയാകട്ടെ

അകക്കാഴ്ചകളിലൊതുങ്ങാം
അകക്കണ്ണിലലിയുന്നു വസുധ
ലോകമേ തറവാടെന്നു പാടാം
വെറും പാട്ടല്ലത് ജീവിതപ്പാട്ട്

ഷൈനി. കെ.എ
H S T, മലയാളം ഗവ. ഹൈസ്ക്കൂൾ ,മഞ്ഞപ്ര
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത