ഗവ.എച്ച്.എസ്.എസ് , ഇലിമുള്ളുംപ്ലാക്കൽ/ഹയർസെക്കന്ററി

Schoolwiki സംരംഭത്തിൽ നിന്ന്

2004-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.ഗസ്റ്റ് അദ്ധ്യാപകരോടുകൂടി തുടക്കമിട്ട സയൻസ് ,ഹ്യുമാനിറ്റിസ് ബാച്ചിൻ്റെ പ്രിൻസിപ്പാൾ ഇൻ ചാർജ് ആയി ശ്രീ.തോമസുകുട്ടി സ്ഥാനം ഏൽക്കുകയുണ്ടായി .2005ൽ സ്ഥിരഅദ്ധ്യാപക നിയമനത്തോടെ പ്രിൻസിപ്പാൾ ശ്രീമതി .കെകെ സുലേഖ അധികാരം ഏറ്റു .

എൽ പി സ്ക്കൂൾ പ്രവർത്തിച്ച കെട്ടിടത്തിലാണ് 2005 മുതൽ ഹയർസെക്കന്ററി പ്രവർത്തിച്ചുവന്നിരുന്നത്.എന്നാൽ ഈ കെട്ടിടം ഒരു ഹയർസെക്കൻഡറി സ്കൂളായി പ്രവർത്തിക്കുന്നതിന് അപര്യാപ്തമായിരുന്നു. അതിനാൽ പുതിയ ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടം നിർമിക്കേണ്ടത് അനിവാര്യമായിത്തീർന്നു. ആ സാഹചര്യത്തിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ ഒരു സ്കൂൾ കെട്ടിടം നിർമ്മിക്കുകയും, സ്കൂൾ കെട്ടിടം 11 -1 -2019 ൽ ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ഇപ്പോൾ ഹയർസെക്കൻഡറി വിഭാഗം പ്രവർത്തിച്ചുവരുന്നത് ഈ കെട്ടിടത്തിലാണ്. ജില്ലയിലെ തന്നെ ഏറ്റവും മികച്ച ആധുനിക സൗകര്യങ്ങളോടുകൂടിയ ഒരു ഹൈടെക് സ്കൂൾ ആയിട്ടാണ് ഈ ഹയർസെക്കൻഡറി സ്കൂൾ വിഭാഗം പ്രവർത്തിക്കുന്നത്.