ഗവ.എച്ച്.എസ്. എസ്.പരവൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം നമ്മുടെ ഉത്തരവാദിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി സംരക്ഷണം നമ്മുടെ ഉത്തരവാദിത്വം

നമ്മൾ ജീവിക്കുന്നതും ജീവജാലങ്ങൾ ഉൾക്കൊള്ളുന്നതുമായ ചുറ്റുപാടാണ് പരിസ്ഥിതി. നമ്മുടെ ചുറ്റുപാടിൽ എന്തെല്ലാം കാഴ്ചകളാണ് ഒളിഞ്ഞിരിക്കുന്നത്. മഴക്കാലത്ത് എത്ര പ്രാവശ്യം മഴവില്ലുകൾ വന്നുപോകാറുണ്ട്.ഇതൊക്കെ ആരെങ്കിലും നോക്കാറുണ്ടോ. എത്രയെത്ര പക്ഷികൾ എന്നും നമ്മുടെ ചുറ്റുപാടിൽ വരാറുണ്ട്. ഇതൊക്കെ ആരെങ്കിലും കാണാറുണ്ടോ.ഇതിനൊന്നും ആർക്കും സമയമില്ല. എല്ലാവരും ദൃശ്യശ്രവ്യമാധ്യമങ്ങൾക് മുന്നിലാണ്. പണം സംമ്പാദിക്കാനുള്ള തിരക്കിലാണെല്ലാവരും. അതിനുവേണ്ടി നാം പരിസ്ഥിതിയെ നശിപ്പിക്കുന്നു.കുന്നുകൾ ഇടിച്ച് നിരത്തി വലിയ വലിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നു.വയലുകൾ മണ്ണിട്ട് നിരത്തി ഫാക്റ്ററികൾ ഉണ്ടാക്കുന്നു.ചിലർ പ്ളാസ്റ്റിക് മാലിന്യങ്ങൾ പരിസ്ഥിതിയിൽ ഉപേക്ഷിച്ച്‌ വലിയ കൂമ്പാരങ്ങൾ തന്നെ സൃഷ്ടിക്കുന്നു. പ്ലാസ്റ്റിക് കത്തിച്ച്‌ അന്തരീക്ഷം മലിനമാക്കുന്നു. നമ്മൾ കഴിക്കുന്ന മിഠായിക്ക വറുകൾ കൂട്ടിയിട്ട് കത്തിക്കുമ്പോൾ നമ്മൾ കുട്ടികൾക്ക് തന്നെയാണ് ഏറ്റവും കൂടുതൽ ദോഷം.നാം മരങ്ങൾ വെട്ടിനശിപ്പിക്കുന്നു. നമുക്ക്‌ മഴ ലഭിക്കാത്ത കാരണങ്ങളിലൊന്ന് ഇതു തന്നെയാണ്. പുഴകളും നദികളും മണ്ണിട്ട് നികത്തുന്നു. എങ്ങനെ പ്രധാന ജലസ്രോതസുകൾ നശിപ്പിക്കുന്നു.

വാഹനങ്ങളുടെ അമിതോപയോഗം അന്തരീക്ഷ മലിനീകരണത്തിനു കാരണമാകുന്നു. മഴപെയ്യുമ്പോൾ അന്തരീക്ഷത്തിലുള്ള മാലിന്യം മഴവെള്ളത്തിൽ കലർന്ന് ഭൂമിയിലേക്ക് തന്നെ വരുന്നു. അതുപോലെതന്നെ വാഹനങ്ങളിലേയും ഫാക്ടറികളിലേയും കാർബൺ മോണോക്സൈഡ് വാതകം ഓസോൺ പാളിയ്ക്ക് വിള്ളൽ ഉണ്ടാക്കുകയും അതിലൂടെ അൾട്രാ വൈലററ് രശ്മികൾ ഭൂമിയിൽ നേരിട്ട് പതിക്കുകയും ചൂട് കൂടുകയും ചെയ്യുന്നു. അങ്ങനെ മൃഗങ്ങൾ ചത്തൊടുങ്ങുന്നത് നാം പത്രങ്ങളിൽ വായിച്ചിട്ടുള്ളതുമാണ്. ഇപ്പോൾ നാം അനുഭവിക്കുന്ന സൂര്യാഘാതം അതിനൊരുദാഹരണമാണ്. നമ്മൾ അമിതമായി ഉപയോഗിക്കുന്ന വെള്ളം പഴാവുകയല്ലേ ചെയ്യുന്നത്. നമ്മൾ ഇങ്ങനെ അമിതമായി വെള്ളം ഉപയോഗിച്ചാൽ ഭൂമിയിൽ വെള്ളത്തിന്റെ അളവ് കുറയും.അങ്ങനെ വരും തലമുറയ്ക്ക് വെള്ളക്ഷാമം അനുഭവിക്കേണ്ടിവരും.അതുകൊണ്ട് വെള്ളം മിതമായി ഉപയോഗിക്കുക.ആവശ്യത്തിനും അനാവശ്യത്തിനും കുഴൽകിണറുകൾ കുഴിക്കുന്നത് ഭൂഗർഭജലം മുഴുവൻ തീരുവാൻ കാരണമാകും. ഇങ്ങനെ എടുക്കുന്ന വെള്ളം ഫാക്ടറികളിൽ ഉപയോഗിക്കുകയും വിൽക്കുകയും ചെയ്യുന്നു. വെള്ളം തീരുവാൻ ഇതും ഒരു കാരണമാണ്.ഇനി ഒരു ലോകമഹായുദ്ധം ഉണ്ടാകുകയാണെങ്കിൽ അത് ജലത്തിനുവേണ്ടി ആയിരിക്കുമെന്ന് മഹാന്മാർ പറഞ്ഞിട്ടുള്ളത് നാം ഓർക്കണം.

നമ്മൾ കൃഷിസ്ഥലങ്ങളിൽ ഉപയോഗിക്കുന്ന കീടനാശിനികളും രാസവളങ്ങളും നമ്മുടെ ആരോഗ്യത്തെ മാത്രമല്ല മണ്ണിനെയും നശിപ്പിക്കുന്നു. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് ഓരോ മനുഷ്യരുടെയും കടമയാണ്. നല്ലൊരു പരിസ്ഥിതി ഉണ്ടെങ്കിലേ നല്ലൊരു ജീവിതം കെട്ടിപ്പടുക്കാൻ കഴിയുകയുള്ളു.നമ്മൾ ഭൂമിയുടെ വിഭവങ്ങൾ മിതമായി ഉപയോഗിക്കണം.ഭൂമി നമുക്ക് തരുന്ന കാര്യങ്ങൾ ധൂർത്തടിക്കരുത്.ധൂർത്തടിച്ചാൽ വരും തലമുറയ്ക്ക് ജീവിക്കാൻ കഴിയുകയില്ല. പ്ളാസ്റ്റിക് ഉൽപ്പന്നങ്ങൾ കഴിവതും ഒഴിവാക്കുകയും നമുക്ക് ആവശ്യമായ പച്ചക്കറികൾ വീട്ടിൽ തന്നെ കൃഷിചെയ്യുകയും ചെയ്യുക.ജലസ്രോതസ്സുകൾ സംരക്ഷിക്കുകയും വരുംതലമുറക്കുകൂടി പ്രകൃതി വിഭാവങ്ങളുപയോഗിക്കാൻ കഴിയും വിധം പരിസ്ഥിതിയെ സംരക്ഷിച്ചു നമുക്ക് മുന്നേറാം. നല്ലൊരു നാളേക്കായ്‌.


ഫാദി ഹലീം എൻ
5 ഗവ.എച്ച്.എസ്. എസ്.പരവൂർ
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം