ഗവ.എച്ച്. എസ്.എസ്. കുലശേഖരപുരം./അക്ഷരവൃക്ഷം/ശീലങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
ശീലങ്ങൾ

ഒരു വ്യക്തിയുടെ സ്വഭാവത്തെ സ്വാധീനിക്കുന്ന വലിയ ഘടകമാണ് " ശീലങ്ങൾ"
" ചൊട്ടയിലെ ശീലം ചുടല വരെ എന്ന ഒരു പഴഞ്ചൊല്ല് വരെയുണ്ട്"
അതിൻറെ പൊരുൾ കുട്ടിക്കാലം മുതൽ നമ്മൾ പഠിക്കുന്ന ശീലങ്ങൾ ജീവിതാവസാനംവരെ നിലനിൽക്കുമെന്നാണ്.
ശീലങ്ങൾ ജീവിതത്തിലെ ഏറ്റവും വലിയ ഘടകമാണ് . നമ്മുടെ ജീവിതത്തിലെ ശീലങ്ങളാണ് നമ്മളെ മുന്നിലെത്തിക്കാൻ സഹായിക്കുന്നത്. ശീലങ്ങളാണ് ഒരു വ്യക്തിയെ നല്ലതും ചീത്തയും ആക്കുന്നത്.
അതാണ് ഒരു വ്യക്തിയുടെ ജീവിതത്തെ മാറ്റിമറിക്കുന്നത്. നല്ല വാക്ക്, നല്ല ചിന്ത, നല്ല പ്രവൃത്തി എന്നിവയാണ് ശീലങ്ങളുടെ അടിസ്ഥാനഘടകം.
ശീലങ്ങൾ രണ്ടുവിധം ആണുള്ളത്.
1. നല്ല ശീലങ്ങളും
2. ചീത്ത ശീലങ്ങളും
1. നല്ല ശീലങ്ങൾ
. അതിരാവിലെ എഴുന്നേൽക്കുക
. പ്രാഥമിക കർമ്മങ്ങൾ നടത്തുക
. പ്രാർത്ഥിക്കുക
. മുതിർന്നവരെയും ഗുരുക്കന്മാരെയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുക
. നന്നായി പഠിക്കുക
. സത്യം പറയുക
. നല്ല കാര്യങ്ങൾ ചിന്തിക്കുക
. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക
. നന്നായി പെരുമാറുക
. നല്ല ഭക്ഷണ ശീലങ്ങൾ വളർത്തുക
. വൃത്തിയുള്ള വസ്ത്രം ധരിക്കുക വ്യക്തിശുചിത്വം പാലിക്കുക
സ്വന്തം ജീവിതത്തിലൂടെ സ്വായത്തമാക്കുന്ന ശീലങ്ങളാണ് ഒരു വ്യക്തിയെ ശാരീരികമായും മാനസികമായും ആരോഗ്യം ഉള്ളവനായി തീർക്കുന്നത്. ഇന്നു നാം നേരിട്ടുകൊണ്ടിരിക്കുന്ന കൊറോണ പോലെയുള്ള മഹാമാരിയെ വരെ നല്ല ശീലങ്ങളിലൂടെ നമുക്ക് അതിജീവിക്കാൻ കഴിയും. അതുകൊണ്ട് നല്ല ശീലങ്ങൾ സ്വായത്തമാക്കി ജീവിതം സംരക്ഷിക്കൂ. ആരോഗ്യമുള്ള നല്ല തലമുറയെ സൃഷ്ടിക്കൂ .

ആർദ്രാ ശ്രീകുമാർ. ഡി
9 F ഗവ.എച്ച്. എസ്.എസ്. കുലശേഖരപുരം.
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം