ഗവ.എച്ച് .എസ്.എസ്.ആറളം/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം

രോഗം വന്നതിന് ശേഷം ചികിത്സക്കുന്നതിനേക്കൾ നല്ലത് രോഗം വരാതിരിക്കാൻ മുൻകരുതൽ എടുക്കുകയല്ലേ വേണ്ടത്. ദുഷ്ക്കരമായ നാളുകളിലുടെയാണ് ലോക ജനത കടന്നു പോകുന്നത്. മഹാമാരിയായി പെയ്തിറങ്ങുന്ന കൊറോണ വൈറസ് ലോകത്തെയാകെ പിടിച്ചു കുലുക്കുകയാണ്. മനുഷ്യൻ വരച്ച അതിർത്തികൾക്കും സാമ്പത്തിക അധികാര മേന്മകൾക്കും ഈ സൂക്ഷമാണുവിന്റെ യാത്രയെ തടഞ്ഞു നിർത്താനായില്ല എന്നത് മനുഷ്യൻ എന്ന ജീവിയുടെ നിസ്സാരത ആഴത്തിൽ വെളുപ്പെടുത്തി തരുന്നുണ്ട്. മത്സരത്തിനും കമ്പോളത്തിനും എല്ലാത്തിനെയും സർവ്വതന്ത്ര സ്വതന്ത്രമായി വിട്ടുകൊടുത്ത മുതലാളിത്ത സാമ്പത്തിക രാഷ്ട്രീയ നയങ്ങളുടെ അനിവാര്യമായ കെടുതിയാണ് ഈ സൂക്ഷമാണു ആരോഗ്യപ്രവർത്തകരും രാഷ്ട്രീയകക്ഷികളും ജനങ്ങളും ഒറ്റക്കെട്ടായി കോവിഡിനെ പ്രതിരോധിക്കുന്ന നാളുകളാണ് ഈ കടന്നുപോകുന്നത്. ജാതി -മത-വർണ്ണ -സ്ഥല-രാഷ്ട്രീയ-പണഭേദമന്യേ എല്ലാവരും ഒറ്റക്കെട്ടായി പ്രതിരോധിക്കുന്നു. ഫ്ലോറൻസ് നെറ്റിങൽ 1920 പറഞ്ഞ വാക്കുകൾ ഈ പ്രതിരോധ നാളുകളിൽ ഏറെ ശ്രദ്ധ നേടിയൊന്നായിരുന്നു. ആ വാക്കുകൾ ഇങ്ങനെയായിരുന്നു; ഇനി ഏറ്റവും മികച്ച നേഴ്സിംഗ് കാണണമെങ്കിൽ 100വർഷം വേണ്ടി വരും. അത് ഇന്ന് പ്രാവർത്തികമായി കൊണ്ടിരിക്കുകയാണ്.രാത്രി പോലും പകലാക്കി മാറ്റി രോഗപ്രതിരോധത്തിന് വേണ്ടി അഹോരാത്രം പരിശ്രമിക്കുകയാണ്. പലരും തമ്മിൽ അറിയുകയും മുഖത്തു നോക്കുകയോ ചെയ്യാതിരുന്ന ഈ തിരക്ക് പിടിച്ച ഈ കാലത്ത് പരസ്പരം രോഗ ലക്ഷണങ്ങൾ ഉണ്ടോ എന്ന് പരിശോധിച്ചത് ഏറെ അത്ഭുതം ജനിപ്പിക്കുന്ന ഒന്നാണ്. കൊറോണ യുടെ ജനനം ഓരോ വ്യക്തിയുടെ ദിനചര്യയയിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. എല്ലായിടത്തും കൈകഴുകുന്നതിന് വെള്ളവും ഹാൻഡ് വാഷും, സാനിടൈസറും, ആൾക്കൂട്ടബന്ധങ്ങൾ ഒഴിവാക്കിയത്, തുമ്മുമ്പോഴും ചുമയക്കുമ്പോഴും വളരെ തോതിൽ പരിസരശ്രെദ്ധ പുലർത്തിയത് തുടങ്ങിയതെല്ലാം നാം സ്വികരിച്ച രോഗപ്രതിരോധ മാർഗ്ഗങ്ങൾ ആണ്. നാം പാലിക്കേണ്ട പ്രതിരോധചട്ടങ്ങൾ പോലെത്തന്നെ വ്യായാമം പ്രതിരോധത്തിന്റെ അനിവാര്യ ഘടകമാണ്.അടച്ചുപൂട്ടൽ നേരത്തെ പ്രഖ്യാപിച്ചതോടെ രോഗവ്യാപനം ഒരു പരിധിവരെ തടയാൻ കഴിഞ്ഞത് വലിയ നേട്ടമാണ്. പ്രതിരോധ കാലയളവിലെ അത്യാവശ്യ ഭക്ഷ്യവസ്തുക്കളുടെ സഹായവും ജനതയ്ക്ക് സഹായകമായ ഒന്നാണ്. പ്രതിരോധ കാലയളവിലെ ശുചിത്വത്തിന്റെ കാര്യത്തിൽ ഓരോരുത്തരും മുൻപന്തിയിൽ തന്നെയാണ്. പണ്ടുകാലങ്ങളിലെ ചക്കയും മാങ്ങയും ചേമ്പിലയും മുരിങ്ങയും തുടങ്ങി ഇന്നത്തെ കാലഘട്ടത്തിലെ ഓരോ വ്യക്തിയും എഴുതിത്തള്ളിയ ഓരോന്നും പ്രതിരോധ കാലയളവിൽ ഏവരുടെയും ഇഷ്ട വിഭവ മായി മാറിയിരിക്കുകയാണ്. ഇപ്പോഴിതാ ചക്കക്കുരു വിനെ പോലും വെറുതെ വിടുന്നില്ല. അത് വെച്ച് പല സൃഷ്ടികളും സൃഷ്ടിക്കുകയാണ് ലോക്ക്ഡൌൺ കാലത്ത് മലയാളികൾ. അതെ ഓരോന്ന് വരുമ്പോഴേ പഠിക്കൂ എന്നത് പറയുന്നത് എത്രയോ ശരിയാണ് ഈ പ്രതിരോധ സമയത്ത്. ഈ രോഗപ്രതിരോധ കാലത്ത് തികച്ചും മലിനീകരണ മില്ലാതെ പോകുകയാണ് പരിസ്ഥിതി. ഒരു തരത്തിലുള്ള മലിനീകരണം ഇല്ല. പക്ഷികൾക്ക് സ്വതന്ത്രമായി അന്തരീക്ഷ മലിനീകരണമില്ലാതെ ആകാശത്ത് പറക്കാം ശുദ്ധമായ വായു ശ്വസിക്കാം തുടങ്ങി ചില ഗുണപരമായ കാര്യങ്ങൾ ആ കുഞ്ഞ് സൂക്ഷ്മാണു ലോകത്ത് കൊണ്ടുവന്നിട്ടുണ്ട്. നിപ്പ എന്ന മാരകമായ പകർച്ചവ്യാധി യെ ഫലപ്രദമായി നേരിട്ട് വിജയിച്ച അനുഭവമുള്ള കേരളത്തിലെ ജനത ഈ മഹാമാരിയും നേരിടും. ഇനിയുള്ള ലോകത്തൊട്ടാകെ ഉള്ള ആദ്യ സൂര്യോദയം രോഗത്തെ പ്രതിരോധിച്ചു ഉള്ള പുതിയ മുഖത്തോട് കൂടിയ ഒരു സൂര്യോദയം ആയിരിക്കും. ഇരുട്ടിൽ പ്രതീക്ഷകളുടെ ദീപം നമുക്ക് തെളിക്കാം. ഒറ്റക്കെട്ട് നാം ഈ മഹാമാരിയെ പ്രതിരോധിക്കാം.


അനാമിക
9ബി ഗവ.എച്ച് .എസ്.എസ്.ആറളം
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം