ഗവ.എച്ച് .എസ്.എസ്.കതിരൂര്/അക്ഷരവൃക്ഷം/ അമ്മേ, മാപ്പ്....

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മേ, മാപ്പ്....

“ ഇനിയ‌ും മരിക്കാത്ത ഭ‍ൂമി നിന്നാസന്നമ‌ൃതിയിൽ നിനക്കാത്മ ശാന്തി" മലയാളത്തിലെ അത‍ുല്യനായ കവി ഒ.എൻ.വിയ‍ുടെ 'ഭ‍ൂമിക്കൊര‍ു ചരമഗീതം' എന്ന കവിതയിലെ രണ്ട് വരികളാണിവ. മലയാളികളായ നാം പരിസ്ഥിതിയെ സംബന്ധിച്ച് ഏതൊര‍ു കാര്യം ചെയ്യ‍ുന്നതിന് മ‌ുമ്പ് നമ്മൾ ഓർക്കേണ്ടതാണ്. ഐക്യരാഷ്ട്രസഭയ‌ുടെ നേത‌ൃത്വത്തിൽ 1972 ൽ ജ‌ൂൺ 5 മ‍ുതൽ ജ‌ൂൺ 26 വരെ പരിസ്ഥിതി സമ്മേളനം നടക്ക‍ുകയ‍ുണ്ടായി. ത‌ുടർന്ന് 1973 ജൂൺ 5 ലോകപരിസ്ഥിതി ദിനമായി ആചരിക്കാൻ‍ ധാരണയ‍ായി. അനന്തരം ഓരോ വർഷവ‍ും നാം ജ‌ൂൺ 5ന് ഓരോ വിഷയത്തിന് പ്രാധാന്യം നൽകി പരിസ്ഥിതിദിനം ആചരിച്ചുവര‍ുന്ന‍ു. ക‍ുന്ന് ക‍ൂട‍ുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ, ഫാക്‌ടറികള‍ും മറ്റ‍ും പ‍ുറം തള്ള‌ുന്ന വാതകങ്ങൾ, ക്ലോറോഫ്ല‌ൂറോ കാർബണ‍ുകൾ അങ്ങനെ എന്തെല്ലാം എന്തെല്ലാമാണ് ഭ‌ൂമിയെ മലിമസമാക്ക‍ുന്നത്. പരിപാവനമായ നമ്മ‍ുടെ ഭ‍‍ൂമിയെ അതിന്റെ എല്ലാ പവിത്രതയോടെയ‍ും സംരക്ഷിക്കേണ്ടത് നമ്മ‍ുടെ കടമയാണ്. മരങ്ങൾ വെട്ടിയ‌ും വയല‍ുകള‌ും, ക‍ുന്ന‍ുകള‍ും നികത്തിയ‍ും അംബരച‍ുംബികളായ കെട്ടിടങ്ങൾ നിർമ്മിക്ക‍ുന്ന‍ു. എന്നിട്ട് ആഗോളതാപനത്തെ ചൊല്ലി മ‍ുറവിളി ക‍ൂട്ട‍ുകയ‍ും ചെയ്യ‍ുന്നു. ഭ‍ൂമിയ‍ുടെ ആത്മാവിനെയാണ് നാം ഇത്തരത്തിൽ നശിപ്പിക്ക‌ുന്നത്. ഏതാണ്ട് 30 വർഷങ്ങൾക്ക് മ‍ുമ്പ് ആഗോളതാപനം എന്ന പദം നമ്മ‌ുടെ നിത്യജീവിതത്തിൽ കടന്ന് വന്നിട്ടേ ഇല്ല. അത് സ‌ൃഷ്‌ടിക്ക‍ുന്ന കാലാവസ്ഥാ വ്യതിയാനം വലിയ ശാസ്ത്രജ്ഞൻമാർ മാത്രം കൈകാര്യം ചെയ്‍തിര‍ുന്ന വിഷയമായിര‍ുന്നു. എന്നാൽ ഇന്ന് എല്ലാം മാറിയിരിക്ക‍ുന്ന‍ു. ആഗോളതാപനത്തിന്റെ മറ്റൊര‌ു മ‌ുഖമായ വരൾച്ച നാം വർഷം പ്രതി അന‍ുഭവിച്ച് വര‍ുകയാണല്ലോ. നഗരഗ്രാമഭേദമന്യേ പ്രക‌ൃതി സംരക്ഷണത്തിന്റെ പ‍ുതിയ പാഠം പഠിക്കാൻ ജനങ്ങൾ നിർബന്ധിതരായിരിക്ക‍ുകയാണ്. ഭ‍ൂമിയിൽ മ‍ൂന്നിൽ രണ്ട‍ുഭാഗവ‍ും സമ‍ുദ്രങ്ങളായിര‍ുന്ന‍ു. എന്നിട്ട‍ും ലോകത്ത് ഇപ്പോൾ തന്നെ ആറിൽ ഒരാൾക്ക് ശ‍ുദ്ധജലം ലഭിക്കാത്ത അവസ്ഥയാണ്. ഇതിന‍ുള്ള കാരണം മന‍ുഷ്യൻ തന്നെയാണ്. മന‍ുഷ്യന്റെ പ്രവ‌ൃത്തികളാണ്. ക‍ൂടാതെ മറ്റൊര‍ു കാര്യമാണ് പ്രാണവായ‌ു. പിറന്ന‍ുവീഴ‍ുന്ന ഒര‍ു ക‍ുഞ്ഞിനെ സംബന്ധിച്ച് ആദ്യമായി ലഭിക്കേണ്ടത് ശ‍ുദ്ധവായ‍ുവാണ്. എന്നാൽ ഇന്ന് ഒര‍ു ക‌ുഞ്ഞിനെ സംബന്ധിച്ച് ശ‍ുദ്ധവായ‍ു ലഭിക്ക‍ുന്ന‌ുണ്ടോ എന്നത് ഒര‌ു ചോദ്യചിഹ്നമായി നിൽക്ക‍ുകയാണ്. പ‍ൂർണ്ണ വളർച്ചയെത്തിയ ഒര‍ു വ‍ൃക്ഷത്തിൽ നിന്ന് 10 പേർക്ക് ശ്വസനവായ‍ു ലഭിക്ക‍ുമെന്നതാണ് കണക്ക്. അപ്പോൾ നാം ഒര‍ു വ‌ൃക്ഷം നശിപ്പിക്ക‍ുമ്പോൾ 10 പേര‍ുടെ ജീവന് ഭീഷണിയ‌ുണ്ടാക്ക‌ുകയല്ലേ ചെയ്യ‍ുന്നത്. എന്തിനധികം പറയ‍ുന്ന‍ു ഡൽഹിയിലെ അവസ്ഥ വ്യത്യസ്‍തമല്ലല്ലോ. ഭാവിയിൽ അവിടത്തെ അവസ്ഥ നമ‍ുക്ക‍ും വരാം. മന‌ുഷ്യന്റെ ആവശ്യങ്ങൾക്ക‌ുള്ള പ്രക‌ൃതി വിഭവങ്ങൾ ഭ‍ൂമ‍ുഖത്ത‍ുണ്ട്. എന്നാൽ അത്യാഗ്രഹങ്ങൾക്ക‍ുള്ളത് ഇല്ലതാന‍ും. ലക്ക‍ും ലഗാന‍ുമില്ലാത്ത പരിഷ്‌കാരങ്ങൾ, അമിത ഉപഭോഗം, വ്യാവസായിക മേഖലയിലെ അനിയന്ത്രിതമായ ഉൽപാദനം ഇവയെല്ലാം നമ്മ‍ുടെ പരിസ്ഥിതിയെ മലിനപ്പെട‍ുത്ത‍ുന്ന‍ു. മന‌ുഷ്യന് ജീവവായ‍ു പോലെ അത്യന്താപേക്ഷിതമായ ജീവജലം എല്ലാ ജീവജാലങ്ങൾക്ക‍ും അവകാശപ്പെട്ടതാണെന്ന ബോധം ഓരോ പൗരനില‍ും ഉണ്ടാകേണ്ടത‍ുണ്ട്. ഈ ജലത്തിന്റെ അമിതമായ ഉപഭോഗവ‍ും മലിനപ്പെട‍ുത്തല‍ും ജീവന്റെ കണികകളെ ഭ‌ൂമിയിൽ നിന്ന് ഉന്മ‍ൂലനം ചെയ്യാൻ മാത്രമേ സഹായിക്ക‍ുകയ‍ുള്ള‌ൂ. ഇന്ന‍ുള്ളവര‍ുടെ ജീവിതം കൊഴിഞ്ഞ‌ു പോകാതിരിക്കാന‌ും ഇനി വര‍ുന്നൊര‍ു തലമ‍ുറക്ക് ഇവിടെ വാസം സാധ്യമാക‍ുവാന‍ും നാം പരിസ്ഥിതിയെ സംരക്ഷിക്കണം. പരിസ്ഥിതിയ‌ുമായ‌ുള്ള അഭേദ്യമായ ബന്ധം നാം നശിപ്പിക്കര‍ുത്. ആവാസവ്യവസ്ഥയെ തകിടം മറിക്ക‍ുന്ന പരിസ്ഥിതി വിര‍ുദ്ധ പ്രവർത്തനങ്ങളിൽ നിന്ന‍ും മന‍ുഷ്യൻ പിന്മാറ‍ുന്നില്ലെങ്കിൽ നാം ജീവിക്ക‍ുന്ന ഭ‍ൂമി അധികനാൾ നിലനിൽക്കില്ല. അത്യന്തം ഗ‍ുര‍ുതരമായ പാരിസ്ഥിതിക പ്രശ്നങ്ങളിൽ മന‍ുഷ്യന്റെ സവിശേഷ ഇടപെടൽ ഉണ്ടാവ‍ുകയ‍ും പ്രക‌ൃതി സ്‌നേഹത്തിന്റെയ‍ും പരിസ്ഥിതി സംരക്ഷണത്തിന്റെയ‍ും പ്രാധാന്യം ഇനിയെങ്കില‍ും നമ്മൾ മനസ്സിലാക്കിയില്ലെങ്കിൽ ഗുരതരമായ പ്രത്യാഘാതം നേരിടേണ്ടി വരും. മനുഷ്യൻ ഇത് തിരിച്ചറിയുന്നില്ലെങ്കിൽ പ്രകൃതിതന്നെ തന്റെ സുരക്ഷിതത്ത്വം കണ്ടെത്തും. പ്രകൃതി വിമലീകരിക്കപ്പെടുകയാണ് കോവിഡ് 19 ലൂടെ.......

അനാമിക എം
9 A ഗവ എച്ച് എസ് എസ് കതിരൂര്
തലശ്ശേരി നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - vrsheeja തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം