ഗവ.എച്ച് .എസ്.എസ്.കതിരൂര്/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

Science club കുട്ടികളിൽ ശാസ്ത്രാഭിരുചിയും ശാസ്ത്ര ബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെ സ്ക്കൂളിൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു വരുന്നു. ശാസ്ത്ര പ്രാധാന്യമുള്ള ദിനങ്ങളുടെ ആചരണം ,ബോധവത്കരണ ക്ലാസുകൾ ,പ്രദർശനങ്ങൾ തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ ക്ലബ് സംഘടിപ്പിക്കുന്നു. ഒരു ശാസ്ത്രാധ്യാപകൻ കൺവീനറും കുട്ടികളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതിയുമാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

1982 മുതൽ ദേശീയ സയൻസ് സെമിനാറിൽ നമ്മുടെ കുട്ടികൾ മുടങ്ങാത പങ്കെടുക്കുന്നു. ദേശീയ തലത്തിലും സംസ്ഥാനതലത്തിലും എത്തിയ കുട്ടികൾ ഇവിടെയുണ്ട്. 'ലോകശാസ്ത്രരംഗത്ത് ഇന്ത്യയുടെ സ്ഥാനം' എന്ന വിഷയത്തിൽ സെമിനാർ അവതരിപ്പിച്ച നീരജയും 'സ്വച്ച് ഭാരത്' എന്ന വിഷയത്തിൽ സെമിനാർ അവതരിപ്പിച്ച അശ്വിനിയും സംസ്ഥനതലത്തിൽ രണ്ടാം സ്ഥനം കരസ്ഥമാക്കി.

പൂർവ വിദ്യാര്ഥികളുടേയും അദ്യുദയകാംക്ഷികളുടേയും സഹായത്തോടെ സ്കൂൾ അങ്കണത്തിൽ PSLV-C 11 ന്റെ മാത്രക സ്ഥാപിച്ചിട്ടുണ്ട്. സ്കൂളിലെ പൂർവ വിദ്യാര്ഥിയായ വൈസ് അഡ്മിറൽ ശ്രീ.ആർ.പി.സുതൻ ഉദ്ഘാടനകർമ്മം നിർവഹിച്ചു.സ്കൂൾ അങ്കണത്തിൽ വെച്ച് നടത്തിയ വാന നിരീക്ഷണത്തിൽ കുട്ടികളോടപ്പം നാട്ടുകാരും പങ്കാളികളായി. ഈ വിദ്യാലയതതിലെ പൂ൪വ്വ വിദ്യാ൪ത്ഥി രൂപകല്പന ചെയ്ത ചിത്രം ശിശുദിന സ്ടാമ്പായി പുറത്തിറക്കിയിട്ടുണ്ട്. കുട്ടികളിലെ വിഞ്ജാന തൃഷ്ണയെ ഉണർത്താനും വളർത്താനും പ്രാദേശിക വിഭവങ്ങളേയും പ്രഗത്ഭരായ വ്യക്തികളേയും ലഭ്യമാക്കാറുണ്ട്. ഡോക്ടർ മാരുടെ ബോധവ ൽക്കരണ ക്ലാസും ശ്രദ്ധേയമാണ്. ജൈവ വൈവിദ്യവർഷാചാരണതോടനുബന്ധിച്ച് നടന്ന നിരീക്ഷണങ്ങളിൽ നിന്ന് സ്കൂൾ അങ്കണത്തിൽ വെച്ച് 34 തരം പൂമ്പറ്റകൾ ചിറകു വിരിഞ്ഞു പറന്നുപോയിരിക്കുന്നതായി കണ്ടെത്തി.സ്കൂൾ പരിസരത്തെ സസ്യ- വൈവിദ്യത്തിന്റെയും ജൈവ വൈവിദ്യത്തിന്റെയും ശാസ്ത്രീയമായ വർഗീകരണങ്ങളിലൂടെ ഗവേഷണ പ്രവർത്തനം മുന്നേറുന്നു.

അന്താരാഷ്ട്ര ജൈവവൈവിധ്യ വർഷം 2010' കതിരൂർ സ്കൂളിലെ പഠന പ്രവർത്തന വാർത്തകൾ "പ്രകൃതിയെ ആവശ്യത്തിലധികം കവർന്നെടുക്കല്ലേ, എനിക്കും ജീവിക്കണം സ്ക്കൂൾ ഉപവനത്തിലെ തൊഴുകൈ പ്രാണി കേഴുകയാണ്." വിദ്യാലയ പരിസരത്ത് വിശ്രമത്തിലുള്ള മണ്ണ് മാന്തിയന്ത്രത്തോട് ഒരു അപേക്ഷ. ജൈവവൈവിധ്യസംരക്ഷണം അത്യാവശ്യമെന്ന് വിളിച്ചോതുന്ന ഈ ദൃശ്യം ശ്രദ്ധയിൽപെടുത്തുന്നത് സ്കൂൾ പരിസ്ഥിതി ക്ലബ് എന്തിന്ന് ഭാരതധരേ ഈ കീടനാശിനി രാസപദാർത്ഥ വിവാദം? ഭൂഗോളത്തിൽ ആസ്ത്രലിയയിൽ മാത്രം കണ്ടുവരുന്ന പച്ചയുറുമ്പ്(Green ant) സ്ക്കൂൾ ഗ്രൗണ്ടിൽ എത്തിയപ്പോഴുള്ള ദൃശ്യം. കീട നിയന്ത്രണ ഉപാധികളിൽ (Weaver ant) എന്ന ഉറുമ്പ് വർഗ്ഗം വിജയകരമായി ഉപയോഗപ്പെട്ടിരുന്ന നാടാണ് കേരളം. ചുവന്ന ഉറുമ്പിന്റെ കൂടുകൾ വിദ്യാല-യത്തിലെ ഉപവനത്തിൽ ധാരാളം ഉണ്ട്. എന്നാൽ ഏഷ്യയിലോ ഇന്ത്യയിലോ കേരളത്തിലോ Weaver ant ന്റെ സവിശേഷവിഭാഗമായ Green ant അത്യപൂർവ്വമായേ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. ഇത് കതിരൂരിൽ എത്തിയത് എങ്ങനെയെന്നറിയില്ല. കീടങ്ങളെ തിന്നുതീർക്കാൻ Green ant നെ ഉപയോഗിക്കുന്നതിൽ എന്താണ് കുഴപ്പം? പരീക്ഷിച്ച് നോക്കാമോ? എന്റോസൾഫാനെക്കാൾ മാരകമാകില്ലെന്ന് ഉറപ്പാണ്. ഗോള്ഡ൯ കേയ്ജ് ഇത് ഒരു പ്യൂപ്പയാണ്. പോളിത്തീൻ ബാഗിന് ഉള്ളിലെ സീലിംഗിലാണ് പ്യുപ്പേറ്റ് ചെയ്തിരിക്കുന്നത്. മാറിയ സാഹചര്യത്തിലും അതിജീവനത്തിന്റെ തിടുക്കത്തിൽ നിന്നും ധ്യാനത്തിലേക്ക് പ്രവേശിച്ച പൂമ്പാറ്റ പുഴുവിന് ലാർവാഭക്ഷണസസ്യം അകത്താക്കുവാൻ എന്തൊരു ആർത്തിയായിരുന്നെന്നോ! 1 'ഉറുമ്പ് പോറ്റും പശു' VI std ലെ ശ്രീലക്ഷ്മി പാഠത്തിലെ കാര്യം സ്കൂളിലെ ചെടികളിൽ കണ്ടെത്തുകതന്നെ ചെയ്തു. മധുരം നുണയാൻ കട്ടുറുമ്പുകളും, സംരക്ഷണത്തിനായി കൊമ്പന്മാരും! 2 'മുട്ടയിടുന്നത് ഇങ്ങനെ !' 'കൂട്ടുകാരായ രണ്ട് മഞ്ഞപാപ്പാത്തികളാണ് ചിത്രത്തിൽ. ഒരേ സമയം ഇരുവരും മുട്ടയിടുകയാണ്. തളിരിലകളിലാണ് വെളുത്ത മുട്ടകൾ നിക്ഷേപിക്കുന്നത്. 'മദ്രാസ് തോൺ' എന്ന ചെടിയിലാണ് ഈ കാഴ്ച. കുട്ടികളേയും അദ്ധ്യാപകരേയും ഫോട്ടോഗ്രാഫറായ രക്ഷാകർത്തൃസമിതിയംഗത്തെയും സാക്ഷിനിർത്തിയാണ് മഞ്ഞപാപ്പാത്തികൾ 'ടീം ടീച്ചിംഗ് 'ൽ ഏർപ്പെട്ടിരിക്കുന്നത് എന്ന അദ്ഭുതം ഒരു അപൂർവതകൂടിയാണ്. --വിദ്യാലയത്തിലെ ജൈവവൈവിധ്യപഠനത്തിന് മുതൽക്കൂട്ട്! 3 രാമച്ച വിശറി പനിനീരിൽ മുക്കി... സ്കൂളിലെ ഔഷധത്തോട്ടത്തിലെ രാമച്ചപ്പുൽച്ചെടി. കറുക മുതൽ മുളങ്കാട് വരെ പുൽവർഗ്ഗസസ്യങ്ങളുടെ വലിയ പരമ്പരതന്നെ വിദ്യാലയത്തിൽ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. നാട്ടുകാർ കണ്ടെത്തി സ്കൂളിലെത്തിച്ച സുന്ദരൻ പൂമ്പാറ്റപുഴുവിനെ നിരീക്ഷിക്കുകയാണ് പരിസ്ഥിതി ക്ലബ്ബ് അംഗങ്ങൾ. ചിത്രശലഭം വിരി-യുന്നതെങ്ങനെ, ഏത് തരം ശലഭമാണ്,നിറവും മറ്റ് പ്രത്യേകതകളും എന്തൊക്കെ, വിരിയാൻ എത്ര ദിവസം വേണം-അന്വേഷണത്തിലും നിരീക്ഷണ-ത്തിലും മുഴുകിയിരിപ്പാണ് അവർ യാത്രയ്ക്കു തയ്യാറായി കേരളത്തിലും മലബാ൪ വെരുക് malabar civet കന്യാകുമാരി മുതൽ വയനാട് വരെയുളള പ്രദേശങ്ങളിലും കർണ്ണാടകയിലെ കൂർഗിലും ഹോനാവറിലുമുളള പശ്ചിമഘട്ട മലനിരകളായിരുന്നു മലബാർ വെരുകിന്റെ മുഖ്യ ആവാസകേന്ദ്രങ്ങൾ . വംശമറ്റതായാണ് ഇതിനെ കരുതിയിരുന്നത് . എന്നാൽ കൊല്ലപ്പെട്ട മലബാർ വെരുകിന്റെ തോല് മലപ്പുറം ജില്ലയിലെ എളയൂർ,നിലമ്പൂർ,കർണ്ണാടകത്തിലെ ചില പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്നു കണ്ടെടുത്തു. അതോടെയാണ് ഇത് വംശ-മറ്റവയുടെ കൂട്ടത്തിൽ നിന്നും വംശനാശത്തോടടുത്തവയുടെ കൂട്ടത്തിലെത്തിയത്. പശ്ചിമഘട്ട മലനിരകളിലെ കാടുകൾക്കു പുറമെ കേരളത്തിലെ ചെറുകാടുകളിലും കുറ്റിക്കാടുകളിലും കശുമാവുതോട്ടത്തിലുമൊക്കെ മലബാർ വെരുക് പണ്ട് വ്യാപകമായിരുന്നു . മലയണ്ണാൻ travancore flying squirrel) രാത്രിയിൽ ഇരതേടുന്ന ഈമലയണ്ണാൻ കേരളത്തിലെയും തമിഴ്നാട്ടിലെയും കർണ്ണാടകത്തിലെയും മഴക്കാടുകളിലാണ് മുഖ്യമായും കാണപ്പെടുന്നത് .അപൂർവ്വമായി ശ്രീലങ്കയിലും ഇപ്പോഴത്തെ നിരീക്ഷണമനുസരിച്ച് ഈ മലയണ്ണാൻ വംശനാശഭീഷണി നേരിടുന്ന ജീവിയാണ്. വയൽ എലി (Ranjini.s Feild rat) വയലെലികളായ ഇവ ആലപ്പുഴ , തൃശ്ശൂർ ,തിരുവനന്തപുരം എന്നിവിടങ്ങളിൽ അപൂർവ്വമായാണിന്ന് കാണുന്നത്. വയലിന്റെ സമീപത്ത് കഴിഞ്ഞിരുന്ന ഇവ വയലുകൾ നികത്തപ്പെട്ടപ്പോൾ ഒപ്പം നാടുനീങ്ങി തുടങ്ങി. പാണ്ടൻ വേഴാമ്പൽ (Malabar pied hornbill) കേരളമുൾപ്പെടെയുളള തെക്കെ ഇന്ത്യൻ സംസ്ഥാനങ്ങളിലും ശ്രീലങ്കയിലുമാണ് ഈ വേഴാമ്പൽ കാണപ്പെട്ടിരുന്നത് . നിത്യ ഹരിതവനങ്ങളും ഇല പൊഴിയും കാടുകളുമായിരുന്നു ഇവയുടെ ആവാസ സ്ഥലങ്ങൾ . ഹനുമാൻ കുരങ്ങ് (Malabar sacred langur) ഗോവ , കർണ്ണാടക , കേരളം എന്നിവിടങ്ങളിൽപശ്ചിമഘട്ടകാടുകളിൽ കാണപ്പെടുന്നവയാണ് ഹനുമാൻ കുരങ്ങുകൾ . സൈലന്റവാലി ഇതിന്റെ ആവാസകേന്ദ്രങ്ങളിൽ ഒന്നാണ് .അടുത്ത 30 വർഷം കൊണ്ട് ഇതിന്റെ എണ്ണം 30 ശതമാനത്തോളം കുറയുമെന്നാണ് നിഗമനം . കടുവാ ചിലന്തി (Travancore slate- red spider) കടുവാ ചിലന്തി എന്ന് അറിയപ്പെടുന്ന ട്രാവൻ കൂർ സ്ലേറ്റ് - സ്പൈഡർ പൊൻമുടി, കല്ലാർ, പേപ്പാറ ഡാം എന്നീ പ്രദേശങ്ങളിലും തമിഴ്നാട്ടിലെ അഗസ്ത്യ വനം ഫോറസ്റ്റ് റിസർവിലും മാത്രമാണ് ഇന്നുളളത് .പണ്ട് പശ്ചിമഘട്ടങ്ങളിലിതു വ്യാപകമായിരുന്നു. മലബാർ ട്രോപ്പിക്കൽ ഫ്രോഗ് (Malabar tropical frog) കേരളത്തിലും തമിഴ്നാട്ടിലും കർണ്ണാടകത്തിലുമുളള നിത്യഹരിതവനങ്ങളായിരുന്നു ഈ തവളയുടെ ആവാസ കേന്ദ്രങ്ങൾ . ജലാശയങ്ങൾക്ക് സമീപത്തുളള നനഞ്ഞ പാറക്കെട്ടുകളിൽ ഇവയെ ധാരാളമായി കണ്ടിരുന്നു . വനനശീകരണം ഈ തവളയെ വംശനാശ ഭീഷണിക്കു സാധ്യതയുളളവയുടെ കൂട്ടത്തിലാക്കി . ട്രാവൻ കൂർ ടോർട്ടോയിസ് (travancore tortoise) പശ്ചിമഘട്ടങ്ങളിൽ കാണപ്പെടുന്ന ഈ ആമയ്ക്ക് സമാനമായ മറ്റൊരു സ്പീഷിസ് ഇൻഡൊനീഷ്യയിൽ കാണപ്പെടുന്നുണ്ട് . വനനശീകരണവും മാംസത്തിനായുളള വേട്ടയാടലുമാണ് ഇതിന്റെ എണ്ണം ഗണ്യമായി കുറച്ചത് . കരിവീട്ടി (Indian rose wood) കരിവീട്ടി അഥവാ ഇന്ത്യൻ റോസ് വുഡ് വംശനാശഭീഷണിക്കു സാധ്യതയുളളവയുടെ കൂട്ടത്തിൽ ഉൾപ്പെട്ടിട്ടുണ്ട് . കേരളം, ആന്ധ്ര, കർണ്ണാടക, തമിഴ്നാട്, യു പി , എന്നിവയ്ക്കു പുറമെ ഇൻഡൊനീഷ്യ, നേപ്പാൾ എന്നിവിടങ്ങളിൽ കരിവീട്ടി കാണപ്പെടുന്നു . മഴക്കാടുകളിൽ കാണ-പ്പെടുന്ന ഇവയുടെ എണ്ണം ഇപ്പോൾ കുറഞ്ഞു വരികയാണ്.

ACTIVITIES 2022-23

ജൂൺ 5- പരിസ്ഥിതി ദിനം

ഒരു ദിവസം ഒരു പരിപാടി എന്ന രീതിയിൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന തരത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചു.കുട്ടികൾവീട്ടിൽ ചെടികൾ വെച്ചുപിടിപ്പിച്ച് photo ഗ്രൂപ്പിലയച്ചു. "മാറുന്ന കാലഘട്ടത്തിൽ പ്രകൃതിസംരക്ഷണത്തിൻ്റെ പ്രസക്തി " എന്ന വിഷയത്തിൽ ഉപന്യാസ മത്സരവും, "സുഭിക്ഷ കേരളം പ്രകൃതിസംരക്ഷണത്തിലൂടെ " എന്ന വിഷയത്തിൽ പ്രസംഗ മത്സരവും നടത്തി." കോവിഡ് കാലം സംരക്ഷിത കാലം " എന്നതിനെ അടിസ്ഥാനമാക്കി Pencil drawing മത്സരവും " മാറുന്ന കാർഷിക കേരളം" എന്ന വിഷയത്തിൽ water Colour painting, പരിസ്ഥിതി ദിന quiz, photography മത്സരം എന്നിവയും നടത്തി.

July 21 ചാന്ദ്രദിനം - "ഞങ്ങൾ കൂട്ടുകാർ സ്വപ്നത്തിൽചന്ദ്രനിലെത്തിയപ്പോൾ " എന്ന വിഷയത്തിൽ painting മത്സരം, individual Digital Magazin ,ചുമർപതിപ്പ്, digital ആൽബം ,quiz തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു. "കല്പന ചൗള ഒരു അഗ്നിനക്ഷത്രം " എന്ന വിഷയത്തിൽ ഒരു documentary കുട്ടികൾ അവതരിപ്പിച്ചു.

.ആഗസ്റ്റ് - ദേശീയ സയൻസ് സെമിനാർ മത്സരം നടത്തി.ഓസോൺ ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ തയ്യാറാക്കിയ വീഡിയോ ക്ലാസ് ഗ്രൂപ്പുകളിൽ അവതരിപ്പിച്ചു.

ഒക്ടോബർ 4-10 - ലോക ബഹിരാകാശ വാരം - ഇതു വരെയുള്ള നമ്മുടെബഹിരാകാശ നേട്ടങ്ങൾ കുട്ടികളിലെത്തിക്കുന്നതിനും "കൃത്രിമോപഗ്രഹങ്ങൾ ജീവിതം മെച്ചപ്പെടുത്തുന്നു" എന്ന ഈ വർഷത്തെ ബഹിരാകാശ വാരത്തിൻ്റെ തീം കുട്ടികളെ ബോധ്യപ്പെടുത്തുന്നതിനുമായി video തയ്യാറാക്കി ക്ലാസ് ഗ്രൂപ്പുകളിൽ അയച്ചു.Essay Competition ൽ സബ് ജില്ലയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.

October 23- അന്താരാഷ്ട്ര മോൾ ദിനം - Video അവതരണവും ഈ ദിനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് google meet ൽ ക്ലാസ് നടത്തുകയും ചെയ്തു.

ശാസ്ത്രമേള - "ശാസ്ത്രപഥം" എന്ന പേരിൽ മുഴുവൻ ക്ലാസിലെ കുട്ടികൾക്കുമായി work nig model ,Still model ,' Simple Experiment എന്നിവയിൽ മത്സരം സംഘടിപ്പിച്ചു.

November 10-ലോക ശാസ്ത്രദിനം - "Covid - 19 നെ നേരിടുവാൻ സമൂഹത്തിനൊപ്പം സമൂഹത്തിനു വേണ്ടിയുള്ള ശാസ്ത്രം " എന്ന സന്ദേശത്തിൻ്റെ പ്രധാന്യത്തെക്കുറിച്ചുള്ള പ്രസംഗ മത്സരം നടത്തി.

ശാസ്ത്ര രംഗം - "വീട്ടിൽ നിന്നൊരു പരീക്ഷണം " - ഇതിൽ സ്കൂളിലെ ഒരു കുട്ടിക്ക് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം ലഭിച്ച് സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

Smart Energy Programme-"കോവിഡാനന്തരം ഊർജത്തിൻ്റെ പ്രാധാന്യം " - എന്ന വിഷയത്തിൽ ഉപന്യാസ മത്സരവും " ഗാർഹിക ഊർജം " എന്ന വിഷയത്തിൽ കവിതാ രചനയും " ഊർജ സംരക്ഷണം നിത്യജീവിതത്തിൽ " എന്നതിനെ അടിസ്ഥാനമാക്കി Short video ,Photography എന്നീ മത്സരങ്ങളും നടത്തി.

ഡിസംബർ - ജില്ലാ തലത്തിൽ നടത്തിയ "Home Energy Champi on " എന്ന project കുട്ടികൾ തയ്യാറാക്കി.