ഗവ.എച്ച് .എസ്.എസ്.കതിരൂര്/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്

ഭാവി തലമുറയെ കരുതലോടെ നയിക്കുക എന്ന മഹത്തായ ദൗത്യമാണ് ലഹരിമുക്ത ലോകം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന വിമുക്തി പദ്ധതിക്കുള്ളത്.നോ ടു ഡ്രഗ് ക്യാമ്പയിൻ കേരളത്തിൽ ഉടനീളം ആ ദൗത്യം ഏറ്റെടുത്തിരിക്കുന്നു. ശാരീരികശേഷിയും മാനസികശേഷിയും തകർത്ത് , കൗമാര ജീവിതങ്ങളെ കെണിയിലാക്കാൻ വാപിളർന്നു നിൽക്കുന്ന ലഹരി മാഫിയകളിൽ നിന്ന് , കുട്ടികളെ രക്ഷിക്കാൻ നമ്മുടെ ക്യാമ്പസും ജാഗ്രതയോടെ വർത്തിക്കുന്നു. പ്രൈമറിതലം മുതൽ ഹയർസെക്കൻഡറി തലം വരെ വിമുക്തി ക്ലബ്ബിൻറെ പ്രവർത്തനം സർക്കാരിന്റെയും പ്രത്യേകിച്ച് എക്സൈസ് വകുപ്പിന്റെയും മേൽനോട്ട - നിർദ്ദേശങ്ങൾ അനുസരിച്ച് നടന്നുവരുന്നു. ബോധവൽക്കരണ ക്ലാസുകൾ,ലഹരി വിരുദ്ധ രചനകൾ, പോസ്റ്റർ പ്രദർശനം, സ്കിറ്റുകൾ ഫ്ലാഷ്മോബ് , ലഹരിക്കെതിരെ റാലി എന്നിവ ,എൻഎസ് എസ് പിസി , എൻ സി സി, സ്കൗട്ട് ആൻഡ് ഗൈഡ്സ് എന്നീ സംഘടനകളുടെ സഹകരണത്തോടെ സംഘടിപ്പിക്കപ്പെട്ടു. വിമുക്തി ലഹരി വിരുദ്ധ ക്ലബ്ബിന്റെ തുടർ പ്രവർത്തനങ്ങൾക്ക് ഓരോ ക്ലാസിൽ നിന്നും കുട്ടികളുടെ പ്രതിനിധികളെ നിശ്ചയിച്ച് ഒരു സമിതി നേതൃത്വം നൽകിവരുന്നു ക്ലാസ് തല മോണിറ്ററിങ്ങ് ഈ സമിതിയിലെ അംഗങ്ങളാണ് നിർവഹിക്കുന്നത്.