ഗവ.എച്ച് .എസ്.എസ്.പാല/അക്ഷരവൃക്ഷം/കാത്തിരിപ്പൂ

Schoolwiki സംരംഭത്തിൽ നിന്ന്
കാത്തിരിപ്പൂ

കണ്ണു തുറന്നു ഞാൻ നോക്കിയപ്പോൾ
ലോകത്തെ കണ്ടു മിഴി നിറഞ്ഞു
കളകളം പാടുന്ന അരുവികളും ഇല്ല
പച്ചയണിഞ്ഞ ഒരു പാടങ്ങളും ഇല്ല
പൂമധു തേടുന്ന ശലഭങ്ങൾ ഇല്ല
പൂക്കളില്ല പൂങ്കാവനം ഇല്ല
പക്ഷിമൃഗാദികൾ എങ്ങുമില്ല
പുല്ലും പുൽമേടുകളും ഇല്ല
കണ്ണു തുറന്നു നോക്കിയാലോ
കൺമുന്നിൽ എല്ലാം വാഹനങ്ങൾ
മണ്ണില്ലാ മരമില്ല ജലമില്ല കാറ്റില്ല
കാടില്ല വയലില്ല മലയും ഇല്ല
പച്ചയണിഞ്ഞ പാടങ്ങളിൽ
വന്നത് കൂറ്റൻ കെട്ടിടങ്ങൾ
മഴ കണ്ട കാലം മറന്നിതോ
സൂര്യ ചൂടിന്നിരയായി നാമിതാ
കഠിനമാം അഗ്നിതൻ ചുഴിയെന്ന
ചില്ലയിൽ അറിയാതെ നാം പെട്ട നേരം
ഓർക്കുന്നു ഞാൻ ഇന്ന് ആ നല്ല നാളുകൾ
വിരഹ ദുഃഖത്തിൻ വേദനയിൽ
ആ പൊന്നു നാളുകൾ തിരികെ അണയുവാൻ
ഒരു കുഞ്ഞു ശലഭത്തിൻ തോളിലിരുന്ന്
ഞാനിന്നു മൂകയായി കാത്തിരിപ്പൂ
നല്ല നാളുകൾ തിരികെ അണഞ്ഞാൽ
ഇരുകൈയും നീട്ടി ഞാൻ സ്വീകരിക്കും
ആ നല്ല പുണ്യ മലയാളനാടിനെ
പച്ച ഉടുപ്പിട്ട വയലുകളെയും
ഓലമേഞ്ഞ കൊച്ചുകൂരകളെയും
കളകളം പാടുന്ന അരുവികളെയും
നന്തുണി മീട്ടുന്ന ജലതരംഗത്തെയും
നനവാർന്ന മിഴികളാൽ കാത്തിരിപ്പൂ
ഞാനിന്ന് നനവാർന്ന മിഴികളാൽ കാത്തിരിപ്പൂ

വന്ദന കെ കെ
10 E ജി എച്ച് എസ് എസ് പാല
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത