ഗവ.എച്ച് .എസ്.എസ്.പാല/അക്ഷരവൃക്ഷം/കോവിഡ് എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
"കോവിഡ് എന്ന മഹാമാരി"

2020 മാർച്ച് മാസം......

        ഞെട്ടിക്കുന്ന ഒരു വാർത്ത! നീലാകാശത്ത് ഇടിവെട്ട് പോലെയായിരുന്നു ആ വാർത്ത. ആദ്യമൊക്കെ ആ ഭീകരനായ വൈറസിനെ അത്ര ഗൗനിചില്ലെന്കിലും ഇത് അങ്ങനെ ഒന്നായിരുന്നില്ല. ചൈനയിലും ഇറ്റലിയിലും പടർന്നു പിടിച്ച ഈ വൈറസ് പത്തനംതിട്ടയിൽ എത്തിയപ്പോഴും അതും സാരം ആക്കിയില്ല. എന്നാൽ ഇത്തവണ കേട്ടത് ആ വൈറസ് നമ്മുടെ നാട്ടിലും പടർന്നുപിടിക്കുകയാണ് എന്നുള്ളതാണ്. ഇത് സ്വപ്നമോ യാഥാർത്ഥ്യമോ ഇങ്ങനെയൊന്നു ഞാൻ ചിന്തിച്ചിട്ടു പോലുമില്ല. ഞാൻ എന്റെ കൈകളിൽ നുള്ളി നോക്കി,  ഇത് സത്യം തന്നെയാണോ എന്നറിയാൻ. 
          എന്റെ പരീക്ഷകൾ മുടങ്ങിയിരിക്കുകയാണ്. എന്തിനധികം എസ്. എസ്. എൽ. സി. പരീക്ഷ പോലും നീട്ടി വച്ചിരിക്കുകയാണ്. ഈ വൈറസ് എന്താണെന്നല്ലേ ഇതിനാണ് കോവിഡ് -19
എന്ന് വിളിക്കുന്നത്. ആരാധനാലയങ്ങൾ മുടങ്ങി, മുതിർന്നവർക്ക് ജോലിയില്ല, കുട്ടികൾക്ക് പഠനം ഇല്ല. ഈ അവസരത്തിൽ എല്ലാവരും അടച്ചുപൂട്ടി വീടിനുള്ളിൽ കഴിയുകയാണ്. സുഹൃത്തുക്കളെ പോലും സംശയിച്ചു കഴിയുന്ന സമയം. കടകളില്ല  ടൗണിൽ ആളുകളില്ല, നിരത്തിൽ വാഹനങ്ങൾ ഇല്ല. ആകെയുള്ളത് പോലീസ് മാത്രം. ഇത് വീടിനുള്ളിൽ ബോറടിച്ചു കഴിയുന്ന സമയം. ഈ സമയം ഞാനും നിങ്ങളെപ്പോലെ എന്തുചെയ്യണമെന്നറിയാതെ നേരം കൂട്ടുകയാണ്. 
           "ഭയമല്ല വേണ്ടത് ജാഗ്രതയാണ്" എന്ന വിശ്വാസത്തോടൊപ്പം "കൈകൾ കഴുകുക" എന്ന നിർദ്ദേശത്തിൽ മണിക്കൂർ ഇടവിട്ട് കൈകൾ കഴുകി വൃത്തിയാക്കി പിന്നെയും ഈ ആലോചനയിൽ മുഴുകുമ്പോൾ ഞാൻ ഒരു ഓൺലൈൻ ഗ്ലാസിലൂടെ ആണ് എന്നെ സമയമെന്ന് വഞ്ചിയെ ഒഴുക്കി  വിട്ടിട്ടുള്ളത്. കോവിഡ്  നെക്കുറിച്ചുള്ള തിരമാലകൾ ആഞ്ഞടിച്ചു വരുമ്പോൾ ക്ലാസ് എന്ന തുഴ കൊണ്ട് അത് മറികടന്നു. ഒപ്പം അത് വരാതിരിക്കാനുള്ള ജാഗ്രതയും മുറുകെ പിടിക്കുമ്പോൾ എന്റെ വഞ്ചി ആടിയുലഞ്ഞ് കരയെ പരതുന്നു. ആ കരയിൽ എത്തണമെങ്കിൽ നിങ്ങളും ഒപ്പം നിന്നുകൊണ്ട് ആ വൈറസിനെ തുരത്തി കരകയറാം. 
"Break the chain"
സൈവ ഫാത്തിമ പി
6B ജി എച്ച് എസ് എസ് പാല
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം