ഗവ.എച്ച് .എസ്.എസ്.പാല/അക്ഷരവൃക്ഷം/ചെറുത്ത് നിൽപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
ചെറുത്ത് നിൽപ്പ്
’’മലരണിക്കാടുകൾ തിങ്ങി വിങ്ങി
മരതക കാന്തിയിൽ മുങ്ങി മുങ്ങി'’

കേരളത്തിന്റെ വശ്യമായ സൗന്ദര്യഭംഗി കണ്ട് കോരിതരിച്ച് മഹാകവി ചങ്ങമ്പുഴ എഴുതിയ വരികളാണിവ. പൂത്ത‍ുലഞ്ഞ് നിൽക്ക‍ുന്ന പാടങ്ങളും വയലേലകളും ഇളംകാറ്റിൽ ആലോലമാടുന്ന തെങ്ങോലകളുമെല്ലാം കേരളത്തിന്റെ വശ്യമായ സൗന്ദര്യം വിളിച്ചറിയിക്കുന്നു. ഇക്കാരണത്താൽ തന്നെയാണ് വിദേശികളെ ഇങ്ങോട്ട് ആകർഷിച്ചതും.

എന്നാൽ മനുഷ്യന്റെ നീചപ്രവർത്തികൾ, ഈ വശ്യമനോഹാരിതയെ കൊന്നൊടുക്കുകയാണ്, ദുരുപയോഗം ചെയ്യുകയാണ്. തങ്ങളുടെ സ്വന്തം കാര്യം സാധിച്ചെടുക്കുന്നതിന്റെ പേരിൽ അവർ നശിപ്പിച്ചത് ഭൂമിയേയാണ്. ഗോപുരങ്ങൾ കെട്ടിപടുക്കുമ്പോഴും, മതിലുകൾക്ക് മോടി കൂട്ടുമ്പോഴും അവർ ചിന്തിച്ചില്ല അവസാനം ദാരിദ്ര്യത്തിന്റെ കുടിലിൽ നിർഭാഗ്യം വരച്ച വരയിലിരുന്ന് തേങ്ങേണ്ടി വരുമെന്ന്, അത്തരമൊരു അവസ്ഥയിലായിരുന്നു കേരളം കഴിഞ്ഞ രണ്ട്വർഷങ്ങളിൽ. 1924-നു ശേഷം കേരളം കണ്ട ഏറ്റവും വലിയ പ്രളയം .കേരള സ൪ക്കാരിന്റെയും,കടലിന്റെ മക്കളായ മത്സ്യ തൊഴിലാളികളുടേയും,സംയുക്ത സഹകരണത്താൽ കേരള സംസ്ഥാനം ഇന്നും നിലക്കൊള്ളുന്നു.ദാരിദ്യത്തിന്റെ യാഥാർത്ഥ്യം മനസ്സിലാക്കിയ മാനവകുലം ഇനിയൊരു പ്രളയത്തെക്കൂടി താങ്ങാനുള്ള ശേഷിയില്ല എന്ന അവസ്ഥയിലാണ്. മരങ്ങൾ വെട്ടി നശിപ്പിക്കാതേയും, പുഴകൾ മലിനമാക്കാതേയും, വികസനത്തിന്റെ പേരും പറഞ്ഞ് പ്രകൃതിയിലെ ഒരോ ഏടുകളേയും നശിപ്പിക്കാതിരുന്നാൽ പ്രകൃതിയുടെ സംഹാരതാണ്ഢവം നാം കാണേണ്ടി വരില്ല.

മലയാള മണ്ണിന്റെ സമാധാനം തല്ലിക്കെടുത്തിക്കൊണ്ട് ഇനി ഒരു പ്രളയത്തെയും നാം അനുവദിച്ചുകൂട . ഇപ്പോൾ കോവിഡ് 19എന്ന മഹാമാരി കേരളത്തെ വിറപ്പിച്ചുകൊണ്ട് നമ്മയുടെ നാട്ടിൽ സംഹാരതാണ്ഡവമാടുകയാണ്. ഇതിനെയും നമ്മൾ കൂട്ടായ പ്രവർത്തനത്തോടെ നേരിട്ട് കീഴ്‌പെടുത്തുകതന്നെ ചെയ്യും. നമ്മുടെ കൂട്ടായ പ്രവർത്തനം ലോകത്തിന് തന്നെ മാതൃകയാകുകയാണ്. നമ്മുടെ ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും നിസ്വാർത്ഥ സേവനത്തിന് മുൻപിൽ നമുക്ക് തലകുനിക്കാം, നമ്മുടെ പ്രാർത്ഥന അവർക്കുള്ളതാകട്ടെ.സമാധാനത്തിന്റെയും, സമ്പൽ സമൃദ്ധിയുടേയും ഓരോ പുലരിയാകട്ടെ മാനവകുലത്തിനും കേരള മണ്ണിനും.

ശ്രേയ എൻ റാം
9 E ജി എച്ച് എസ് എസ് പാല
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം