ഗവ.എച്ച് .എസ്.എസ്.പാല/അക്ഷരവൃക്ഷം/പ്രകൃതി വർണ്ണന

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിവർണ

ഈ ലോകം വർണ‍‍ ങ്ങളുടെയും അതിശയങ്ങളുടെയും ലോകമാണ് .പ്രക‍‍ൃതിയിലെ സൗന്ദര‍‍്യം മനുഷ്യർക്കും ജീവികൾക്കും ആസ്വദിക്കാനാണ്. പ്രഭാതത്തിലെ സൂര്യന്റെയും ആകാശത്തിന്റെയും അതിമനോഹരമായി കിഴക്ക് പുലരിയുടെ മടിത്തട്ടിൽ കിടത്തി താലോലിക്കുന്ന പ്രിയ സൂര്യനെ കാണുവാൻ അതിമനോഹരമാണ്. പ്രക‍‍ൃതി മാതാവിന്റെ ആഭരണങ്ങളായ മഴവില്ലും പൊൻമിന്നലാകുന്ന അര‍‍ഞ്ഞാണവും പ്രഭാതത്തിൽ കേൾക്കുന്ന കുയിലിന്റെ പാട്ടും പ്രകൃതി മാതാവിന്റെ താരാട്ടിൽ കാരാഘോഷമാണ് അരുവികളിലെ ഓളങ്ങളിൽ നിന്നും ഉയരുന്നത് പ്രകൃതിയുടെ പാട്ടാണ്. പ്രകൃതി മാതാവിന്റെ കാരുണ്യവും കരുതലുമാണ് നമ്മളെ നിലനി൪ത്തുന്നത് പൂ൪ണരൂപം കാണാൻ കഴി‍‍ ഞ്ഞില്ലെങ്കിലും പ്രകൃതിമാതാവിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ് സ്നേഹിക്കാനും ആദരിക്കാനും സംരക്ഷിക്കാനും നമുക്ക് കഴിയും . നമ്മുടെ പ്രകൃതിയെ വർണനാരൂപം നൽകാൻ പ്രകൃതി മാതാവ് കനിയണം നമ്മൾ സ്നേഹിക്കുന്ന പ്രകൃതി തിരിച്ചും നമ്മളെ സ്നേഹിക്കണമെങ്കിൽ നമ്മൾ പ്രകൃതിയെ ആരാധിക്കണം .പ്രകൃതി നാശമാക്കുന്ന മനുഷ്യർക്ക് പ്രകൃതി അതിന്റെ ശിക്ഷയായി തരുന്ന പ്രളയവും അതിവേനലുമാണ്.. ഇപ്പോൾ നമ്മൾ പേടിയോടെ കാണുന്ന കോവിഡ് 19 എന്ന മഹാമാരിയെയും ഒരുപക്ഷെ നാം പ്രകൃതിയുടെ ഒരു പ്രതികാരമായി കാണേണ്ടിയിരിക്കുന്നു എന്നാണ് എനിക്ക് തോന്നുന്നത്. മനുഷ്യൻ നാല് ചുമരുകൾക്കുള്ളിൽ പേടിച്ചിരിക്കുമ്പോൾ പ്രകൃതിയിലെ സകല ജീവജാലങ്ങളും സ്വാതന്ത്ര്യത്തോടെയും യാതൊരു പേടിയും ഇല്ലാതെ അവരുടെ ജീവിതം ആസ്വദിക്കുന്നു. നമ്മൾ പ്രകൃതിയെ സ്നേഹിക്കണം അതാണ് ഈ ലോകത്തിന് വേണ്ടത്...

അഞ്ജലി കെ വി
8B ജി എച്ച് എസ് എസ് പാല
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം