ഗവ.എച്ച് .എസ്.എസ്.പാല/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

ഐ ടി കോർണർ

12-08-2023 വിജ്ഞാനത്തിന്റെയും നൂതനാശയ നിർമ്മിതിയുടെയും സാങ്കേതിക വിദ്യയുടെയും പ്രയോജനം എല്ലാവർക്കും പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ തിരുവനന്തപുരത്ത് വെച്ച് ഓഗസ്റ്റ് 12 മുതൽ 15 വരെ ഫ്രീഡം ഫെസ്റ്റ് നടത്തി.  ഇതിന്റെ ഭാഗമായി പാല ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഐ ടി കോർണർ സംഘടിപ്പിച്ചു.  റോബോട്ടിക് പ്രൊജക്ടുകളുടെയും ഇലട്രോണിൿ പഠനോപകരണങ്ങളുടെയും എക്സിബിഷൻ നടത്തി.  ഹൈസ്കൂളിലെ മുഴുവൻ കുട്ടികൾക്കും എക്സിബിഷൻ കാണുവാൻ അവസരം ഒരുക്കി. കൈറ്റ് മാസ്റ്റർ റോയ് സെബാസ്‍റ്റ്യൻ, കൈറ്റ് മിസ്ട്രസ് പ്രസീത കെ വി എന്നിവർ നേതൃത്വം നൽകി.