ഗവ.എച്ച് .എസ്.എസ്.മണത്തണ/അക്ഷരവൃക്ഷം/ ആഹാരം എന്ന ഔഷധം

Schoolwiki സംരംഭത്തിൽ നിന്ന്
ആഹാരം എന്ന ഔഷധം

രാമുവും സോമുവും ശശിയും ഉറ്റ ചങ്ങാതിമാർ ആയിരുന്നു രാമുവും ശശിയും ആരോഗ്യം സംരക്ഷിക്കുന്നതിനെ കുറിച്ച് വളരെ ബോധവാന്മാർ ആയിരുന്നു.അവർ എന്നും എല്ലാതരം വിഭവങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും അതിനെ കുറിച്ച് സോമുവിനെ ബോധവനാക്കൻ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നൽ സോമുവാകട്ടെ ,അവർ അവനെ ഉപദേഷികുമ്പോൾ പറയും ഓ വലിയ ഡോക്ടർമാര്.എന്റെ കാര്യം നോക്കാൻ എനിക്കറിയാം. അവൻ എല്ലാ ദിവസവും ബിരിയാണിയൊ നെയ്ച്ചോറോ പൊറോട്ടയൊ അല്ലാതെ മറ്റൊന്നും കഴിക്കാൻ കൂട്ടക്കിയിരുന്നില്ല. അതുകൊണ്ട് അവൻ ക്ലാസ്സിലെ ഇത്തിരികുഞ്ഞായി. ഒരു ദിവസം ടീച്ചർ കുട്ടികളോട് പറഞ്ഞു, നാളെ നമ്മുക്ക് എല്ലാവർക്കും ടൂർ പോകാം. കുട്ടികളെല്ലാം സന്തോഷം കൊണ്ട് തുള്ളച്ചാടി അങ്ങനെ പിറ്റെ ദിവസം ടൂർ പോകാൻ കുട്ടികൾ സ്കൂളിൽ കൃത്യ സമയത്ത് തന്നെ എത്തിച്ചേർന്നു. ഉച്ച സമയം ആയതിനാൽ കുട്ടികൾ മൈതാനത്ത് ബസ് കാത്ത് കുറച്ച് നേരം ബസ് വരുന്നത് വരെ പന്ത് കളിച്ചു. പെട്ടന്നാണ് സോമു തല കറങ്ങി വീണത്. ഉടനെ തന്നെ ടീച്ചർമാർ അവനെ ആശുപത്രിയിൽ എത്തിച്ചു. കുട്ടിക്ക് രക്തക്കുറവുണ്ട് പോഷകാഹാരങ്ങൾ കഴിക്കാത്തത് ആണ് കാരണം. ആഹാരമാണ് ഔഷധം. സോമു കുറ്റബോധത്തോടെ തല താഴ്ത്തി. അവന് ടൂറിന് പോകാൻ കഴിയാത്തത് അവന്റെ ആരോഗ്യ കുറവ് മൂലമാണെന്ന് അവൻ ദുഖത്തോടെ ഓർത്തു.

ശ്രീ ജ്യോത്കൃഷ്‌ണ
3 A ജി എച്ച് എസ് എസ് മണത്തണ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം