ഗവ.എസ്സ്.വി.യു.പി.എസ്സ്.പുരവൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കുുടുതൽ വായനക്ക്

നാടിന്റെ വിദ്യാഭ്യാസപുരോഗതിയിൽ പ്രധാനപങ്കുവഹിച്ച പുരവൂർ ഗവ.എസ്.വി.യു.പി.സ്കൂൾ സ്ഥാപിച്ചിട്ട് 97വർഷത്തോളമായി. 1925 ൽ കുന്നും പുറത്തുവീട്ടിൽ (മരുതറ കുടുംബാംഗം) ശ്രീമാൻ കൃഷ്ണപിള്ള ഭാസ്ക്കരവിലാസം സ്കൂളും ശ്രീമാൻ മാധവൻ പിള്ള സരസ്വതീവിലാസം സ്കൂളും ആരംഭിച്ചതോടെ പുരവൂരും സമീപപ്രദേശങ്ങളും വിദ്യാഭ്യാസപരമായി ഉയർന്നു. ആൺകുട്ടികൾക്കായിതുടങ്ങിയ ഭാസ്ക്കരവിലാസം സ്കൂളിന്റെ ആദ്യ പ്രഥമാധ്യാപകൻ ശ്രീമാൻ ചിന്നൻ പിള്ളയും സരസ്വതീവിലാസം സ്കൂളിന്റെ ആദ്യ പ്രഥമാധ്യാപിക ശ്രീമതി ഭായി അമ്മയും ആയിരുന്നു. രണ്ടു വർഷത്തിനുശേഷം ഭാസ്ക്കരവിലാസം സ്കൂളിന്റെ പ്രവർത്തനം നിലക്കുകയും അതിടെ ഉണ്ടായിരുന്ന വിദ്യാർത്ഥികൾ സരസ്വതീവിലാസം സ്കൂളിൽ ചേരുകയും ചെയ്തു. അങ്ങനെ സരസ്വതീവിലാസം സ്കൂൾ ഒരു മിക്സഡ് സ്കൂളായി. 1950 ൽ സരസ്വതീവിലാസം സ്കൂൾ സർക്കാരിന് സറണ്ടർ ചെയ്തു. 1957 ൽ ഇവിടെ നാലാം ക്ലാസ് അനുവദിച്ചു. 1980 ൽ സ്കൂൾ അപ്ഗ്രേഡ് ചെയ്തു. തുടർന്ന് സ്കൂളിന് 72 സെന്റ് സ്ഥലവും ലഭ്യമായി. നാടിന്റെ വിദ്യാഭ്യാസപുരോഗതിയിൽ വലിയപങ്കുവഹിച്ച ഈ സ്കൂളിൽ ഒട്ടേറെ പ്രമുഖർ പഠിച്ചിട്ടുണ്ട്. ഇന്ന് ഈ സ്കൂളിൽ ഏകദേശം 165 ഓളം കുട്ടികൾ പഠിക്കുന്നു.