ഗവ.എസ്സ്.വി.യു.പി.എസ്സ്.പുരവൂർ/സ്മാർട്ട് എനർജി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്മാർട്ട് എനർജി ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധപരിപാടികൾ സ്ക്കൂളിൽ നടന്നു വരുന്നു. കുട്ടികൾക്ക് ഊർജ്ജസംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കി കൊടുക്കാൻ ഉതകുന്ന വിവിധപരിപാടികൾ ഓരോ വർഷവും ശാസ്ത്രസാഹിത്യപരിഷത്തിന്റേയും എനർജി മാനേജ് മെന്റ് സെന്ററിന്റേയും സംയുക്ത ശ്രമഫലമായി ആസൂത്രണം ചെയ്യുകയും ആയവ സ്ക്കൂൾ തലത്തിൽ നടത്തുകയും ചെയ്യുന്നു. 2020-21 വർഷത്തിൽ ഇതുമായി ബന്ധപ്പെട്ടു നടന്ന ഫോട്ടോഗ്രാഫി മൽസരത്തിൽ ആറ്റിങ്ങൽ ഉപജില്ലാതലത്തിൽ സ്ക്കൂളിലെ അനഘ.എ എസ്(ക്ലാസ്.5) മൂന്നാം സ്ഥാനം കരസ്ഥമാക്കി.