ഗവ.എൽ.പി.എസ്.മുടിപ്പുരനട വെങ്ങാനൂർ/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


റേഡിയോ ക്ലബ്

നമ്മുടെ സ്കൂളിലെ കൊച്ചു കൂട്ടുകാരുടെ സർഗ്ഗ ശേഷികൾ വികസിപ്പിക്കാനും മികച്ച ആശയവിനിമയശേഷി കൈവരിക്കാനുമായി 2019നു ആരംഭിച്ച റേഡിയോ ക്ലബ് അതിന്റെ ജൈത്രയാത്ര തുടരുന്നു. കുട്ടികൾ തന്നെ റേഡിയോ ജോക്കിയായും കലാവിരുന്നുകൾ അവതരിപ്പിക്കാനും എത്തുന്നു. ഇതിൽ അതിഥികളായി  എത്തുന്നത് കലാ കായിക ആരോഗ്യ സാംസ്കാരിക രംഗങ്ങളിലെ പ്രശസ്ത പ്രതിഭകളാണ്.

          കുട്ടികൾ വളരെ ആവേശത്തോടെയാണ് ഇതിൽ പങ്കെടുക്കുന്നത്. കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ചു നേരിട്ടുള്ള അവതരണമാണ് ആദ്യ ഘട്ടത്തിൽ തുടർന്നിരുന്നത്. കൊറോണ മൂലം സ്കൂളുകൾ അടച്ചപ്പോൾ കുട്ടികൾക്ക് വീടുകളിൽ ഇരുന്ന് അവതരിപ്പിക്കാനും കേൾക്കാനും അവസരമൊരുക്കി ഇവിടത്തെ അധ്യാപകർ. പോസ്റ്റർ തയ്യാറാക്കുന്നതും ഓഡിയോ മിക്സിങ്ങും മാത്രം അധ്യാപകരുടെ കൈകളിലൂടെ. ഈ പ്രതിസന്ധിഘട്ടത്തിലും ആഴ്ചയിലൊരിക്കൽ ഓരോ ക്ലാസ്സുകാർ ഒരു പ്രോഗ്രാം എന്ന രീതിയിൽ അവതരിപ്പിക്കുന്നു.    


ശാസ്ത്ര ക്ലബ്

ചന്ദ്ര ദിനം

ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ ഓരോ വർഷവും സ്കൂളിൽ നടത്തി വരുന്നു .അസ്സംബ്ലിയിൽ  ലഘു പരീക്ഷണങ്ങൾ അവതരിപ്പിക്കുന്നു.പ്രദർശനങ്ങൾ സംഘടിപ്പിക്കുന്നു .ദിനാചരണങ്ങളുമായി ബന്ധപ്പെട്ടു വീഡിയോ പ്രദർശനങ്ങൾ നടത്തുന്നു .ശാസ്ത്ര സാങ്കേതിക മ്യൂസിയങ്ങൾ സന്ദർശിക്കുന്നു .ഈ കൊറോണ പ്രതിസന്ധിയിലും ഓൺലൈൻ ആയും ഓഫ് ലൈൻ ആയും നിരവധി പ്രവർത്തനങ്ങൾ നൽകി .ചന്ദ്ര ദിനവുമായി ബന്ധപ്പെട്ടു ചാന്ദ്ര നിരീക്ഷണം ,പോസ്റ്റർ നിർമാണം, ക്വിസ് മത്സരം,പ്രസംഗ മത്സരം,ബഹിരാകാശ യാത്രികരുടെ വേഷം കെട്ടൽ  തുടങ്ങിയ പരിപാടികളും ;ഓസോൺ ദിനത്തോടനുബന്ധിച്ചു പോസ്റ്റർ നിർമാണം, പ്രസംഗം, ചിത്രരചന തുടങ്ങിയവയും നൽകി .ശാസ്ത്ര ദിനം  ലഘു പരീക്ഷണങ്ങളോടെ ആരംഭിച്ചു. ശാസ്ത്രജ്ഞരെയും അവരുടെ സംഭാവനകളും പരിചയപ്പെടുത്തി. ശാസ്ത്ര പ്രദർശനം സംഘടിപ്പിച്ചു. പരീക്ഷണ പ്രദർശനവും ലാബ് സന്ദർശനവും മികവുറ്റതാക്കി. അതിഥിയായി എത്തിയ സാറിന്റെ ക്ലാസ് കുട്ടികളെ വിസ്മയിപ്പിച്ചു.

ഇംഗ്ലീഷ് ക്ലബ്

സ്കൂളിലെ 20 കുട്ടികളെ ഉൾപ്പെടുത്തി ഇംഗ്ലീഷ് ക്ലബ് രൂപീകരിക്കുകയും പ്രവർത്തനങ്ങൾ നൽകി വരുകയും ചെയ്യുന്നു .ആഴ്ചയിൽ ഒരു ദിവസമാണ് മീറ്റിങ് സംഘടിപ്പിക്കുന്നത്. ഗ്രാമർ ,ലാംഗ്വേജ് ഗെയിംസ്, വേർഡ് ഗെയിംസ്, റിഡിൽസ്, പസിലുകൾ തുടങ്ങിയവ കുട്ടികൾ പരിചയപ്പെടുന്നു

ഗണിത ക്ലബ്

സ്കൂളിലെ 20 കുട്ടികളെ ഉൾപ്പെടുത്തി ഗണിത ക്ലബ് രൂപീകരിക്കുകയും പ്രവർത്തനങ്ങൾ നൽകി വരുകയും ചെയ്യുന്നു .ജ്യാമിതീയ രൂപങ്ങൾ, ഗണിത കേളികൾ, ഗണിത ട്രിക്കുകൾ തുടങ്ങിയവ പരിചയപ്പെടുത്തുന്നു.

ഗാന്ധി ദർശൻ ക്ലബ്

ഗാന്ധി ദർശൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ നടന്നുവരുന്നു .ദേശീയ ആഘോഷങ്ങൾ ഗംഭീരമാക്കാറുണ്ട് .സ്കൂളിൽ ഉപയോഗിക്കാനുള്ള ലോഷൻ നിർമിക്കുന്നത് ഗാന്ധി ക്ലബ്ബിന്റെ കീഴിലാണ്. സ്വാതന്ത്ര്യ ദിനത്തിന് പതാക നിർമാണം ,ദേശഭക്തിഗാനാലാപനം, മഹാന്മാരുടെ വേഷം കെട്ടൽ തുടങ്ങിയവയും ഗാന്ധിജയന്തി ദിനത്തിൽ പരിസര ശുചീകരണം ,ഗാന്ധി അനുസ്മരണം ,പ്രസംഗം, തുടങ്ങിയവയും റിപ്പബ്ലിക്ക് ദിനത്തിൽ  ദേശഭക്തി ഗാനാലാപനം ,ക്വിസ് മത്സരം, ഫാൻസി ഡ്രസ്സ്, പ്രസംഗം   എന്നിവയും സംഘടിപ്പിക്കുന്നു. ഓരോ ദേശീയ പ്രാധാന്യമുള്ള ദിനങ്ങളിലും ക്വിസ് മത്സരം നടത്തുന്നു.

വിദ്യാരംഗം ക്ലബ്

കുട്ടികളിലെ സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിന് വിദ്യാരംഗം കലാസാഹിത്യ വേദി മുൻകൈയെടുക്കുന്നു.കഥ, കവിത, ചിത്രം, നാടൻ പാട്ടുകൾ, തുടങ്ങി ഏതു കലാരൂപവും അവതരിപ്പിക്കാനും ആസ്വദിക്കാനുമുള്ള അവസരം വിദ്യാരംഗം ക്ലബ് ഒരുക്കുന്നു.

ടാലെന്റ്റ് ലാബ്

കുട്ടികളിൽ ഉറങ്ങിക്കിടക്കുന്ന കലാവാസനകളെ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനായി ടാലന്റ് ലാബ് ഒരുക്കിയിട്ടുണ്ട്. എസ് എം സി അംഗമായ ശ്രീമതി ഇന്ദു കുട്ടികൾക്ക് കവിതാലാപനം ,നാടൻപാട്ട്, ദേശഭക്തിഗാനം, എന്നിവയിൽ പരിശീലനം നൽകിവരുന്നു. സിംഗിൾ ഡാൻസ്, ഗ്രൂപ്പ് ഡാൻസ് എന്നിവയിലും പരിശീലനം നൽകിയിരുന്നു.

പരിസ്ഥിതി ക്ലബ്

പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ പൂന്തോട്ട നിർമ്മാണം, പരിപാലനം, പ്ലാസ്റ്റിക് വിരുദ്ധ സ്കൂൾ പരിസരം, ശുചീകരണം തുടങ്ങിയ പ്രവർത്തനങ്ങൾ നടക്കുന്നു.

ശുചിത്വ ക്ലബ്

സ്കൂളിലെ ശുചിത്വത്തിന്റെ മുഴുവൻ ചുമതലയും ശുചിത്വ ക്ലബ്ബിനാണ്. ഭക്ഷണാവശിഷ്ടങ്ങൾ നിർദ്ദിഷ്ട സ്ഥലങ്ങളിൽ ആണോ നിക്ഷേപിക്കുന്നത് എന്ന്  നോക്കുന്നതും കുട്ടികളുടെ കൈകളുടെയും പാത്രത്തിന്റെയും വൃത്തി പരിശോധിക്കുന്നതും  ഇവരാണ്. ആഴ്ചയിലൊരിക്കൽ വ്യക്തിശുചിത്വ പരിശോധന നടത്തുന്നു.

കുട്ടി പോലീസ് ക്ലബ്

സ്കൂളിലെ അച്ചടക്കത്തിന്റെ ചുമതല ഇവർക്കാണ്. കുട്ടികൾ  ഭക്ഷണം പൂർണമായി കഴിക്കുന്നുണ്ടോ എന്നും പാഴാക്കുന്നില്ലെന്നും ഇവർ ഉറപ്പാക്കുന്നു. ബാഡ്ജും തൊപ്പിയും അണിഞ്ഞെത്തുന്ന കുട്ടിപ്പോലീസുകാർ ശരിക്കും സ്കൂളിലെ അച്ചടക്ക സൈനികർ തന്നെയാണ്