ഗവ.എൽ.പി.എസ്. കിടാരക്കുഴി/എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

                                                                              പടവുകൾ

                                                                                                                                                    

                                                                                                                                                                                പയറ്റുവിള സോമൻ

ഞാൻ 1952ലാണ് കിടാരക്കുഴി സർക്കാർ എൽ.പി സ്കൂളിലെ അക്ഷരമുറ്റത്തെത്തിയത്

ഇരിക്കാൻ pokkam കുറഞ്ഞ ബെഞ്ച് കളാണ് ഉണ്ടായിരുന്നത് അടച്ചുറപ്പില്ലാത്ത ഒരുഓല  കെട്ടിടം മാത്രമായിരുന്നു ഉണ്ടായിരുന്നത്.

               എഴുതാൻ സ്ലാറ്റും പെൻസിലും. മൂന്നാം ക്ലാസ്സിൽ എത്തിയാലെ ബുക്കിന്റെ ഉപയോഗം വരുന്നുള്ളു. കേട്ടെഴുത്തും പകര്ത്തിയെഴുത്തും

ഉണ്ടായിരുന്നു.

                                       മൂന്നാം ക്ലാസ്സിലെ കണക്കു പഠിപ്പിക്കുന്ന അദ്ധ്യാപകനായിരുന്നഅയ്യപ്പനാശാരി സർ കുട്ടികൾ നന്നാവണമെന്ന ചിന്ത എന്നും പുലർത്തിയിരിന്നു  മുണ്ടും ജുബ്ബയും ധരിച്ചു കാലൻ കുടയും പിടിച്ചു കയ്യിൽ ഒരു പുസ്തകവുമായി നടന്നു വരുന്ന അദ്ധ്യാപകന്റെ ധന്യത മറക്കാൻ കഴിയില്ല

      ഒരു ദിവസം എന്നോടൊപ്പം അച്ഛനെയും കാണാൻ ഇടയായി.  Somanവീട്ടിൽ വന്നു പഠിക്കാറുണ്ടോ അദ്ദേഹം ചോദിച്ചു.എന്തെകിലും പറയണമല്ലോ എന്ന് കരുതി- വലിയപഠിത്തം ഒന്നും ഇല്ല സർ. നല്ല അടികൊടുക്കണം എന്ന് അച്ഛൻ പറഞ്ഞു

                                          പിറ്റേ ദിവസം ക്ലാസ്സിൽ എത്തിയ അദ്ദേഹം എന്നെ അടുത്ത് വിളിച്ചു മൂന്നിന്റെ പട്ടിക പറയാൻ പറഞ്ഞു. അറിയില്ല sir ഞാൻ പറഞ്ഞു.  പിറ്റേ ദിവസം പഠിച്ചു വരൻ പറഞ്ഞു എങ്കിലും പേടി കാരണം പറയാൻ സാധിച്ചില്ല.  അതിനു നല്ല ശിക്ഷ കിട്ടി. തുടർന്ന് അദ്ദേഹത്തിന്റെ ശിക്ഷണത്തിലൂടെ എനിക്കുണ്ടായ നേട്ടം sslc ക്ക്  കണക്കിന് 81 മാർക്ക് ലഭിച്ചു എന്നതാണ്

ഇതുപോലെ എന്റെ ജീവിതത്തെ മാറ്റിമറിച്ച മറ്റൊരോർമ ഹെഡ്മിസ്ട്രസ് നാരായണി ടീച്ചർ ആണ്. എക്സ്ട്രാ കരിക്കലർ ആക്ടിവിറ്റീസിനു ഒരു പട്ടു പാടാൻ ടീച്ചർ നിർദേശിച്ചു. ഗത്യന്തരമില്ലാതെ പൂക്കാലം എന്ന കവിത താളത്തിൽ ചൊല്ലി അവതരിപ്പിച്ചു. അങ്ങനെ വായന വളർന്നു. ആ വായനയിലൂടെ എനിക്ക് ബാലസാഹിത്യത്തിൽ 17 പുസ്തകങ്ങൾ രചിക്കാൻ സാധിച്ചു.

                                         കുഞ്ഞി ടീച്ചർ, ചെല്ലമ്മ ടീച്ചർ, കൃഷ്ണൻ സർ, തുടങ്ങിയവരുടെ അദ്ധ്യാപന രീതി എന്നും ഓർമയിൽ തിളങ്ങി നിൽക്കുന്നു

                     വലിയ ചെറിയ ഓർമകളും ബാല്യ കാല ത്തിൽ അത് സമ്മാനിച്ച കിടാരക്കുഴി എൽ.പിസ്കൂൾ എന്ന മുത്തശി യുടെ പാദങ്ങളിൽ ജീവിതത്തിന്റെ സായാഹ്നത്തിലെത്തിയ ഞാൻ പ്രണാമം അർപ്പിക്കുന്നു