ഗവ.എൽ.പി.എസ്. ചൂരക്കോട്/അക്ഷരവൃക്ഷം/ രാമുവും ദാമുവും (കഥ)

Schoolwiki സംരംഭത്തിൽ നിന്ന്
   രാമുവും ദാമുവും (കഥ)  
രാമപുരം എന്ന ഒരു ഗ്രാമമുണ്ടായിരുന്നു. ആ ഗ്രാമത്തിൽ ഒരു കുടുംബം താമസിച്ചിരുന്നു.അച്ഛനും,  അമ്മയും,  കുഞ്ഞനുജനും  രാമുവും ഉള്ള   നല്ലൊരു കുടുംബമായിരുന്നു അവരുടേത്. രാമുവും അനുജനും  ദിവസവും മുറ്റത്ത് കളിക്കുമായിരുന്നു.  അനിയൻറെ പേര് ദാമു  എന്നായിരുന്നു. അങ്ങനെ ഒരു ദിവസം ദാമുവിന് കടുത്ത വയറുവേദന. പെട്ടെന്ന് അവൻറെ അച്ഛനും അമ്മയും പട്ടണത്തിലെ ആശുപത്രിയിൽ കൊണ്ടുപോയി. ഡോക്ടറെ കാണിച്ച് വിശദമായ പരിശോധനയ്ക്കു ശേഷം ഡോക്ടർ ദാമുവിനെ വയറ്റിൽ  ധാരാളം കൃമികൾ ഉണ്ടെന്ന് മനസ്സിലാക്കി. എങ്ങനെ വന്നു എന്ന് ചോദിച്ചപ്പോഴാണ്  അവന്റെ  ചേട്ടൻ ഒരു കാര്യം  ഓർത്തെടുത്ത്.  കുഞ്ഞനുജൻ കളിച്ചുകൊണ്ടിരിക്കുമ്പോൾ കയ്യിലെ വിരലുകൾ വായിൽ വച്ചു കടിക്കും.  നഖത്തിനടിയിലെ മണ്ണു  കഴുകാതെ  അവൻ ആഹാരം കഴിക്കാൻ വന്നു.  ആഹാരം കഴിക്കുകയും അങ്ങനെ മണ്ണ് ദാമുവിനെ ശരീരത്തിലേക്ക് പോയിരുന്നു. അങ്ങനെയാണ് അവന് വയറുവേദന ഉണ്ടായത്. ചികിത്സ നടന്നു രോഗം പൂര്ണ്ണമായി മാറി. അവസാനം ദാമുവിനെ അസുഖമെല്ലാം മാറി. വീണ്ടും എല്ലാവരും പഴയപോലെ ആ ഗ്രാമത്തിൽ തിരിച്ചെത്തുകയും സന്തോഷത്തോടെ അവൻ കളിക്കുകയും ചെയ്തു. അതുകൊണ്ട് അവർക്ക് ഒരു കാര്യം മനസ്സിലായി കൈകൾ വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ പലതരം അസുഖങ്ങൾ വരുന്നത്. അതുകൊണ്ട് നമ്മൾ എപ്പോഴും ശരീരം വൃത്തിയായി സൂക്ഷിക്കണം എന്ന സന്ദേശമാണ് ഈ കുഞ്ഞു കഥ നമുക്ക് മനസ്സിലാക്കിത്തരുന്നത്. 



ആദിൽ. സി
4 A ഗവ.എൽ.പി.എസ്. ചൂരക്കോട്
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ