ഗവ.എൽ.പി.എസ്. ചൂരക്കോട്/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

എല്ലാ ക്ലാസിലെയും കുട്ടികൾ ഗണിത ക്ലബ്ബിൽ അംഗങ്ങളാണ്. പ്രവർത്തനങ്ങൾക്ക് വേണ്ട സാമഗ്രികൾ കുട്ടികൾ തന്നെ തയ്യാറാക്കുന്നു. പസിലുകൾ നൽകി ഉത്തരങ്ങൾ കണ്ടെത്തി കുട്ടികൾക്ക് അവതരിപ്പിക്കാനും അവസരങ്ങൾ നൽകുന്നതാണ്. ഗണിതത്തിലെ എളുപ്പ വഴികൾ കുട്ടികൾക്ക് വേണ്ടി അധ്യാപകർ അവതരിപ്പിക്കാറുണ്ട്. ഓരോ ആശയങ്ങളെയും അവതരിപ്പിക്കാൻ വേണ്ട കളികൾ അധ്യാപകർ കണ്ടെത്താറുണ്ട് സ്കൂളിലെ ഗണിത ലാബിലെ ഉപകരണങ്ങളുപയോഗിച്ച് പ്രവർത്തനങ്ങൾ ചെയ്യാറുണ്ട്. കളികൾക്ക് വേണ്ട പലതരത്തിലുള്ള കാർഡുകളും അവിടെ ഉണ്ട്. എല്ലാ കുട്ടികൾക്കും ഗണിത പ്രവർത്തനങ്ങളും ഗണിതലാബ് പ്രവർത്തനങ്ങളും ലഭിക്കാറുണ്ട്. ഗണിത ലാബിനെ ചുമതല ദിവ്യ ടീച്ചറാണ്. കുട്ടികൾ ശേഖരണവും നടത്താറുണ്ട്. ഗണിത ലാബ് പ്രവർത്തനങ്ങളുടെ ഭാഗമായി പ്രശസ്തരായ ഗണിത ശാസ്ത്രജ്ഞന്മാരെ കുറിച്ച് ഉള്ള വിവരങ്ങളും അവരുടെ ചിത്രങ്ങളും വീഡിയോകൾആയി പ്രദർശിപ്പിക്കുകയും ചെയ്യാറുണ്ട്.