ഗവ.എൽ.പി.എസ്. ചൂരക്കോട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രം

                 ചൂരക്കോട് ഗ്രാമത്തിൽ വിദ്യാലയങ്ങൾ ഒന്നും തന്നെ ഇല്ലാതിരുന്ന കാലഘട്ടത്തിൽ തദ്ദേശ വാസികളായ ഒരു കൂട്ടം സുമനസ്സുകളുടെ ശ്രമ ഫലമായി 1948ആഗസ്റ്റ് 15ാം തീയതി സ്വാതന്ത്ര്യ ദിന ലബ്ധിയുടെ രണ്ടാം വാർഷിക ദിനത്തിൽ ചൂരക്കോട് ഗവ: എൽ.പി സ്കൂൾ ഭൂജാതയായി. ഊരുമഠത്തിൽ ശ്രീ. സുബ്രഹ്മണ്യൻ പോറ്റി ദാനമായി നൽകിയ 50 സെന്റ സ്ഥലത്ത് ഒരു ഓലഷെഡിൽ ആണ് . ആദ്യ കാലഘട്ടത്തിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. പിന്നീട് നാട്ടുകാരായ മുകളിലയ്യത്ത് ശ്രീ.. നാണു മുതലാളി , പരമു മുതലാളി , പറങ്കിമാംവിളയിൽ ശ്രീ ഗോപാലൻ. എന്നിവരുടെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായി സ്കൂളിന് ഒരു ചെറിയ കെട്ടിടം സ്ഥാപിക്കുവാൻ സാധിച്ചു. അക്ഷര മുത്തശ്ശിയുടെ കര സ്പർശത്താൽ ഉന്നത നിലകളിൽ എത്തിച്ചേർന്ന മഹാരധന്മാർ നിരവധിയാണ്. ഒരു പ്രദേശത്തിന്റെയാകെ അഭിമാനമായി ഇന്നും ഈ സ്ഥാപനം തലയെടുപ്പോടെ മുന്നിൽത്തന്നെ നിൽക്കുന്നു.