ഗവ.എൽ.പി.എസ്. വിഴിഞ്ഞം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിയായുള്ള 7-ൽപരം കംപ്യൂട്ടറുകളും,കൈറ്റിന്റെ രണ്ട് ലാപ്ടോപ്പും, കൂടാതെ ശാസ്ത്രസാങ്കേതിക പഠനത്തിന്റെ ശക്തമായ അനുഭവങ്ങൾ വിദ്യാർത്ഥികൾക്ക് നൽകുന്നതിനായി പ്രൊജക്ടർ സംവിധാനവുമുണ്ട്.പഠനാന്തരീക്ഷവും മാനസികാന്തരീക്ഷവും മികച്ചതാക്കുന്നതിനുള്ള ക്ലാസ്സ്മുറികളും കുട്ടികളുടെ ചിന്തയെ ഉണർത്തുന്ന ചുമർചിത്രങ്ങളും,ശുദ്ധവായു ലഭ്യമാക്കുന്ന രീതിയിലുള്ള ജനാലകൾ, ലൈറ്റുകൾ, ഫാനുകൾ, കുട്ടികൾക്കാവശ്യമായ ഇരിപ്പിടങ്ങളുമുള്ള അതിവിശാലമായ ക്ലാസ്സ്മുറികളുമാണുള്ളത്.എല്ലാ കുട്ടികൾക്കും ശുദ്ധജലം ലഭ്യമാക്കുന്നതിനായുള്ള വാട്ടർപ്യൂരിഫൈർ സംവിധാനവുമുണ്ട്. വിദ്യാർത്ഥികളിൽ വായനാശീലം മെച്ചപ്പെടുത്തുന്നതിനായുള്ള 900-ൽപരം വായാനാപുസ്തകങ്ങളുള്ള ലൈബ്രറിയും,അസംബ്ലി ഹാളും,ഓഫീസ് റൂമും അതിനുള്ളിൽ ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുന്നതിനുള്ള ഒരു മുറിയുമുണ്ട്. കൂടാതെ, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രേത്യേകം ശിശുസൗഹൃദ ടോയിലെറ്റുകൾ, 20 വാട്ടർ കണക്ഷൻ ടാപ്പുകൾ, പോഷകസമൃദ്ധമായ ഭക്ഷണം പാചകം ചെയ്യുന്നതിനായുള്ള അടുക്കള, വിദ്യാർത്ഥികളുടെയും രക്ഷകർത്താക്കളുടെയും താല്പര്യപ്രകാരം എല്ലാ റൂട്ടുകളിലുമുള്ള വാഹന സൗകര്യവും സ്കൂൾ ഉറപ്പുവരുത്തുന്നു. വിദ്യാർത്ഥികളുടെ പാഠ്യവിഷയങ്ങളോടുള്ള അഭിരുചികൾ തിരിച്ചറിയാനും പരിപോഷിപ്പിക്കാനുമുള്ള സ്കൂൾ ക്ലബ്ബുകൾ (ഇംഗ്ലീഷ് ക്ലബ്, അറബിക് ക്ലബ്, ഗണിത ക്ലബ്).പാരിസ്ഥിതികാവബോധം കുട്ടികളിൽ‌ വളർത്തുന്നതിന്റെ മികച്ച മാതൃകയാണ് പരിസ്ഥിതി കബ്ബ്, മാതൃ ഭാഷയ്ക്ക് ഊന്നൽ നൽകുന്നതിനായുള്ള മലയാളത്തിളക്കം, ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാനുള്ള കഴിവും അറിവും നേടിയെടുക്കുന്നതിനായി ഹലോ ഇംഗ്ലീഷ് പ്രോഗ്രാം, എന്നിങ്ങനെ ഒട്ടനവധി അടിസ്ഥാന സൗകര്യങ്ങളുള്ള സ്കൂളാണ് ഗവ. എൽ. പി. എസ്. വിഴിഞ്ഞം.== ഭൗതികസൗകര്യങ്ങൾ