ഗവ.എൽ.പി.എസ് ആറ്റരികം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

1918 ജൂൺ 1 ന് സ്ഥാപിതമായ ഈ സ്കൂൾ ഓമല്ലൂർ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ ആറ്റരികം പ്രദേശത്ത് സ്ഥിതി ചെയ്യുന്നു. വിദ്യാഭ്യാസത്തിന്റെ ആവശ്യകത തിരിച്ചറിഞ്ഞ തദ്ദേശവാസികൾ പ്രദേശത്ത് ഒരു സ്കൂൾ തുടങ്ങണമെന്ന് തീരുമാനിച്ചതനുസരിച്ച് കോന്നി എലിയറയ്ക്കൽ സ്വദേശിയായ ശ്രീ വെൺമേലിൽ കേശവപിള്ള എന്നയാൾ സ്കൂൾ പണിയുന്നതിനായി 7 സെൻറ് സ്ഥലം ദാനംചെയ്തു.ഇവരുടെ നേതൃത്വത്തിൽ ഓലഷെഡിൽ പ്രവർത്തനമാരംഭിച്ച സ്കൂൾ മാനേജ്മെൻറ് സ്കൂൾ ആയാണ് പ്രവർത്തനം തുടങ്ങിയത്. പിന്നീട് തിരുവിതാംകൂർ മഹാരാജാവ് സ്കൂൾ ഏറ്റെടുത്തതോടു കൂടിയാണ് ഇതൊരു ഗവൺമെൻറ് സ്കൂൾ ആയത്.ഷിഫ്റ്റ് സമ്പ്രദായത്തിൽ പ്രവർത്തിച്ചിരുന്ന സ്കൂളിൽ ഒന്ന്,രണ്ട്, മൂന്ന് ക്ലാസുകൾ രാവിലെയും നാല്, അഞ്ച് ക്ലാസുകൾ ഉച്ചയ്ക്ക് ശേഷവുമാണ് നടന്നിരുന്നത്.പിന്നീട് സ്കൂൾ നാലാംക്ലാസ് വരെ ആകുകയും 2007ൽ ഷിഫ്റ്റ് സമ്പ്രദായം നിർത്തലാക്കുകയും ചെയ്തു.