ഗവ.എൽ.പി.എസ് വെട്ടിപ്പുറം/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുന്നോട്ടു കൊണ്ടുവരുന്നതിനും പ്രായത്തിനനുസരിച്ചു അവർ നേടേണ്ട ശേഷികൾ ഉറപ്പിക്കുന്നതിനും അവർക്ക് പ്രത്യേക പരിഗണനയും പ്രോത്സാഹനവും പ്രവർത്തനങ്ങളും നൽകുന്നു. എല്ലാ കുഞ്ഞുങ്ങളുടെയും ആരോഗ്യ സുരക്ഷ കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കുന്നു. ഇംഗ്ലീഷ് ഭാഷ, കൈകാര്യം ചെയ്യുന്നതിൽ മികവുറ്റവരാക്കുവാൻ ക്ലാസ്സുകൾ കഴിയുന്നതും ഇംഗ്ലീഷിൽ തന്നെ വിനിമയം ചെയ്യുന്നു. ഹിന്ദി, അറബി ഭാഷകളും കൈകാര്യം ചെയ്യുവാൻ കുട്ടികളെ പ്രാപ്തരാക്കുന്നു.നലാം ക്ലാസ്സിലെ പൊതുപരീക്ഷ ആയ LSS പരീക്ഷക്ക് വേണ്ടി കുട്ടികൾക്കു പ്രത്യേക പരിശീലനം നൽകുന്നു. 2019-20 അധ്യയന വർഷത്തിൽ 11 കുട്ടികൾ LSS വിജയികളായി. പഠന ഭാഗങ്ങൾ പരിസ്ഥിതിയുമായി ബന്ധിപ്പിച്ചു പഠന നേട്ടം ഉറപ്പാക്കുന്നു. ഐസിടി സാധ്യതകൾ ഉപയോഗിച്ച് പഠനം ഉറപ്പാക്കുന്നു.