ഗവ.എൽ.പി.സ്കൂൾ ഇരവിപുരം/ഞാൻ

Schoolwiki സംരംഭത്തിൽ നിന്ന്
  • ഞാൻ*

ഓരോ കുഞ്ഞിനെയും കൂടുതൽ ചേർത്തുപിടിക്കുന്നതിനായി 2022- 23 അധ്യയനവർഷം കൊ ല്ലം ജില്ലയിലെ ഗവൺമെൻറ് ന്യൂ. എൽ. പി.എസ് ഇ രവിപുരം നടപ്പിലാക്കിയ തനത് പ്രവർത്തനമാണ് "ഞാൻ ". ഞാൻ എന്നത് കുട്ടിയുടെ മനസ്സും ഹൃദയവും ആണ് .ഞാൻ എന്നതിലൂടെ കുട്ടിയുടെ ഹൃദയമിടിപ്പാണ് നമുക്ക് കാണാൻ സാധിക്കുന്നത്. ചിലപ്പോൾ ചില വരി എഴുതി വാക്കുകളിൽ വന്ന് അത് മുറിഞ്ഞു പോയിട്ടുണ്ട് .ചില സന്തോഷങ്ങൾ ഞാനിലുണ്ട്.കൊച്ചു കൊച്ചു സങ്കടങ്ങൾ ഉണ്ട് .എനിക്ക് പഠനത്തിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ല എന്ന് ഞാനിൽ തുറന്നെ ഴുതിയ കുട്ടിയെ ചേർത്തുപിടിച്ച് കാര്യം തിരക്കിയപ്പോൾ ലഹരിയുടെ താണ്ഡവത്തിൽ പിടയുന്ന കുഞ്ഞ് ഹൃദയത്തിൻ്റ നോവാണ് അറിയാൻ സാധിച്ചത്. ഈ പ്രശ്നം അനുഭവിക്കുന്ന ഒരുപാട് 'ഞാൻ 'നമുക്ക് ചുറ്റുമുണ്ട് .ഇതിനൊരു പരിഹാരത്തിനായി വിദ്യാലയം മുന്നിട്ടിറങ്ങിയതിലൂടെ ഓരോ വീടും ലഹരിമുക്ത വീടുകൾ ആയി മാറി .ഞാൻ എന്ന രണ്ടക്ഷരത്തിന്റെ വ്യാപ്തിയും ആഴവും അക്ഷരാർത്ഥത്തിൽ അന്വർത്ഥമാക്കുന്ന ഈ പ്രവർത്തനത്തിലൂടെ വിദ്യാലയത്തിന് ഓരോ കുട്ടിയേയും കൂടുതൽ അറിയുവാനും ചേർത്ത് പിടിക്കുവാനും സാധിച്ചു. കൂട്ടുകാരുടെ സാമീപ്യത്തിൽ, അധ്യാപകരുടെ വാക്കുകളിൽ, പഠനാനുഭവങ്ങളുടെ നേർക്കാഴ്ചയിൽ, കൊച്ചുകൊച്ചു തമാശകളിൽ ഒത്തിരി സന്തോഷിക്കുന്ന നിഷ്കളങ്കമായ മുഖങ്ങൾഞാനിൽ പ്രതിഫലിക്കുന്നുണ്ട്. എന്നാൽ ചില വൈകൃതമായ രക്ഷകർതൃ സമൂഹവും നമുക്ക് ചുറ്റുമുണ്ട് എന്ന ഓർമ്മപ്പെടുത്തലുകൾ ഞാനിൻ്റെ ചില താളുകൾക്കുണ്ട് . ഓരോ 'ഞാനിന്റെ ' പ്രശ്നങ്ങൾ കൃത്യമായ ആസൂത്രണത്തിലൂടെ പരിഹരിക്കപ്പെടുമ്പോൾ വെളിച്ചം വീശുന്നത് ഒരു മനസ്സിലല്ല ഓരോ കുടുംബത്തിലും അതുവഴി പൊതുസമൂഹത്തിലേക്കുമാണ്. 'ഞാനി ലൂടെ 'കൊച്ചു കൊച്ചു സന്തോഷങ്ങളും സങ്കടങ്ങളും പങ്കുവയ്ക്കുമ്പോൾ ഓരോ കുട്ടിക്കും വിദ്യാലയം വീടായി മാറുന്നു. ഞാനിൻ്റെ ഓരോ താളുകൾക്കും വ്യത്യസ്തമായ കാഴ്ചപ്പാടുകൾ ആണ്. അമ്മയ്ക്ക് കൂടി ഒരു ജോലി ഉണ്ടെങ്കിൽ ഞങ്ങളുടെ കുടുംബത്തിന് ഒരു ആശ്വാസമാകും എന്ന് ചിന്തിക്കുന്ന പുതുതലമുറ ലിംഗസമത്വം എന്ന ആശയത്തിൻ്റെ വക്താക്കളാകുന്നു. വീട് ജപ്തി ഭീഷണിയിലാണ് എന്ന് നൊമ്പരപ്പെടുന്ന കുഞ്ഞിനേയും വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകളിൽ സങ്കടപ്പെടുന്ന ഒത്തിരി കുട്ടികളെയും അറിയാനും വിദ്യാലയത്തിലെ നന്മ പ്രവർത്തനങ്ങളിലൂടെ ചേർത്തുപിടിക്കുവാനും ഞാനിലൂടെ സാധിച്ചു. ഞാനിലൂടെ ഓരോ കുട്ടിയെയും അടുത്തെറിഞ്ഞ ഞങ്ങൾ ഇനി തേടുന്നത് പേരെന്റിങ്ങിന്റെ അതുല്യ സാധ്യതകളാണ് .എന്റെ മകൻ/ മകൾ എന്ന് ഓരോ രക്ഷിതാവും നാളെ കുറിക്കുമ്പോൾ ഞാനിൽ തുടങ്ങിയ ഈ പ്രവർത്തനം 'ഞങ്ങൾ രക്ഷിതാക്കൾ 'എന്ന തുടർ പ്രവർത്തനത്തിലൂടെ അച്ഛനും അമ്മയും തുല്യ പ്രാധാന്യം അർഹിക്കുന്ന പേരെന്റിങ്ങിന്റെ അനന്തസാധ്യതകളുടെ വാതായനം തുറക്കുന്നു. ഇതിലൂടെ ഓരോ കുടുംബത്തിന്റെയും സ്പന്ദനമായി ഈ വിദ്യാലയം മാറുന്നു....