ഗവ.എൽ.പി.സ്കൂൾ തേവലക്കര ഈസ്റ്റ്/അക്ഷരപ്പുര

Schoolwiki സംരംഭത്തിൽ നിന്ന്

അക്ഷരപ്പുരകളിൽ വായനാ വസന്തമൊരുക്കാൻ ഗവ.എൽ.പി.എസ്. തേവലക്കര ഈസ്റ്റ് വിദ്യാർത്ഥികൾ.


അക്ഷരപ്പുര


നവമാധ്യമങ്ങളുടെയും വീഡിയോ ഗെയിമുകളുടെയും കടന്നുകയറ്റത്താൽ വായന അന്യം നിന്നു വരുന്ന ഈ കാലഘട്ടത്തിൽ വീടുകളിൽ വായനാ വസന്തം തീർക്കാൻ വേറിട്ട മാതൃകയുമായി ഗവ.എൽ.പി.എസ്. തേവലക്കര ഈസ്റ്റ്. വായനാ ഗ്രാമം പദ്ധതിയുടെ ഭാഗമായി കുടുംബത്തിലെ എല്ലാവർക്കും, നാട്ടുകാർക്കും വായിക്കാൻ വീടുകളിൽ "അക്ഷരപ്പുര" ഒരുക്കുകയാണ് ഈ സ്കൂളിലെ വിദ്യാർത്ഥികൾ. പാഠപുസ്തകങ്ങൾക്കപ്പുറം വായനയിലൂടെ പുസ്തകങ്ങളുടെ വിസ്മയലോകത്തേക്ക് ഒരു നാടിനെ കൈ പിടിച്ചെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കുട്ടികളുടെ വീടുകളിൽ  അക്ഷരപ്പുരയൊരുങ്ങുന്നത്.

ഓരോ വീട്ടിലെ അക്ഷരപ്പുരയ്ക്ക് പ്രത്യേക പേരും, റജിസ്റ്ററും, പുസ്തകങ്ങൾക്ക് നമ്പറും തയ്യാറാക്കിക്കൊണ്ട് യഥാർത്ഥ ലൈബ്രറിയുടെ നടപടിക്രമങ്ങളെല്ലാം പാലിച്ച് കൊണ്ടാണ് കുട്ടികൾ അക്ഷരപ്പുരയൊരുക്കുന്നത്. മാർച്ച് അവസാന വാരത്തോടെ സമ്പൂർണ്ണ അക്ഷരപ്പുര പ്രഖ്യാപനം നടത്തുന്ന രീതിയിലാണ് പ്രവർത്തനം ആസൂത്രണം ചെയ്തിരിക്കുന്നത്.  കുട്ടികളുടെ  അക്ഷരപ്പുരയിൽ നിന്നും സമീപ പ്രദേശങ്ങളിലെ വീടുകളിലെ വായനക്കാരന്റെ  കൈയ്യിലേക്കും ലൈബ്രറി പുസ്തകങ്ങളെത്തിക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന അക്ഷരപ്പുരകൾക്ക് പി.ടി.എ.യുടെ വകയായി സമ്മാനവും ഏർപ്പെടുത്തിയിട്ടുണ്ട്. അമ്മ വായന, ജന്മദിന പുസ്തകം, ആസ്വാദന കുറിപ്പെഴുതൽ തുടങ്ങിയ പ്രവർത്തനങ്ങൾ വായനയുടെ ഭാഗമായി സ്കൂളിൽ മികച്ച രീതിയിൽ നടക്കുന്നുണ്ട്.

അക്ഷരപ്പുരയുടെ  ആദ്യഘട്ട ഉദ്ഘാടനം പി.ടി.എ.പ്രസിഡൻറ് അനി ജോർജ് നിർവ്വഹിച്ചു.പ്രധാനധ്യാപിക നൂർജഹാൻ ബീവി, ജ്യോതിഷ് കണ്ണൻ, ബിനിതാ ബിനു, അജിത, ഷിബി, രാജ് ലാൽ തോട്ടുവാൽ എന്നിവർ പ്രസംഗിച്ചു.

അക്ഷരപ്പുര