ഗവ.എൽ.പി.സ്കൂൾ തേവലക്കര ഈസ്റ്റ്/പഴയകാല കാർഷിക ഗൃഹോപകരണങ്ങളുടെ പ്രദർശനം

Schoolwiki സംരംഭത്തിൽ നിന്ന്

ഗവ.എൽ പി സ്കൂൾ തേവലക്കര ഈസ്റ്റിൽ പഴയകാല കാർഷിക ഗൃഹോപകരണങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു.മൂന്നാം ക്ലാസിലെ പരിസര പoനത്തിലെ "നന്മ വിളയിക്കും കൈകൾ " എന്ന പാഠഭാഗവുമായി ബന്ധപ്പെട്ടാണ് പ്രദർശനം നടത്തിയത്

നന്മ വിളയിക്കും കൈകൾ


പഴയകാല നിത്യോപയോഗ സാധനങ്ങളേയും കൃഷിക്ക് ഉപയോഗിച്ചിരുന്ന ഉപകരണങ്ങളേയും കുറിച്ച് കുട്ടികൾക്ക് അറിവ് നൽകുന്നതിന് പ്രദർശനം സഹായിച്ചു

ഭസ്മച്ചട്ടി, അടപലക, മരവി ,മത്ത്, തുടം, ആവണി പലക, പാളത്തൊട്ടി, പാളവിശറി, വല്ലം, വട്ടി ഈറക്കുട്ട, മുറം,കൊങ്കി, അരിവാൾ, മുള പുട്ടുകുറ്റി, ചാട്, ഓട്ടുവിളക്ക്, ഓട്ടുപാത്രം, മണി മുഴക്കി, അണ്ടാവ്, വാർപ്പ്, ഉരുളി ,ചിരവ,ഓട്ട് തേപ്പുപെട്ടി, ഉറി,തിരിക, ഉലക്ക, പാതാളകരണ്ടി എന്നിവ പ്രദർശനത്തിൽ ഉണ്ടായിരുന്നു.

അധ്യാപകരും വിദ്യാർത്ഥികളും രക്ഷകർത്താക്കളും ചേർന്നാണ് പ്രദർശന വസ്തുക്കളുടെ ശേഖരണം കണ്ടെത്തിയത്*

ആധുനിക ഉപകരണങ്ങൾ കണ്ട് വളരുന്ന പുതു തലമുറയിലെ വിദ്യാർത്ഥികളിൽ പഴയ കാല ഉപകരണങ്ങളുടെ പ്രദർശനം ആശ്ചര്യത്തിനും ആകാംക്ഷയ്ക്കും വഴിയൊരുക്കി. " മൺചിരാത്" എന്ന പേരിൽ സംഘടിപ്പിച്ച പ്രദർശനം പ്രധാനധ്യാപിക നൂർജഹാൻ ബീവി ഉദ്ഘാടനം ചെയ്തു.പി.ടി.എ.പ്രസിഡന്റ് അനി ജോർജ്ജ്. ജ്യോതിഷ് കണ്ണൻ, ബിനി തബിനു, രാജ് ലാൽ തോട്ടുവാൽ എന്നിവർ ആശംസകളർപ്പിച്ചു.

നന്മ വിളയിക്കും കൈകൾ