ഗവ.എൽ.പി.സ്കൂൾ വെറ്റിളതാഴം/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം (ലേഖനം)

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി സംരക്ഷണം

പരിസ്ഥിതി എന്ന പദത്തിൻ്റെ അർത്ഥം ചുറ്റുപാട് എന്നാണ്. പരിസ്ഥിതി സംരക്ഷണം എന്നാൽ പ്രകൃതി സംരക്ഷണം തന്നെയാണ്. പ്രകൃതിയിൽ നിന്ന് വേറിട്ട് മനുഷ്യനുൾപ്പെടെ മറ്റൊരു ജീവജാലങ്ങൾക്കും ജീവിക്കാൻ കഴിയില്ല. അതു കൊണ്ട് പരിസ്ഥിതി സംരക്ഷണം എന്നതിന് വളരെ പ്രാധാന്യമുണ്ട്. ഇന്ന് നമ്മുടെ പരിസ്ഥിതി നിരന്തരം മലിനമായി കൊണ്ടിരിക്കുകയാണ്. നമ്മുടെ പരിസ്ഥിതി പലതരത്തിലുള്ള മലിനീകരണം നേരിടുകയാണ്. വായു മലിനീകരണം , ജലമലിനീകരണം, ശബ്ദമലിനീകരണം എന്നിങ്ങനെ പലതരം മലിനീകരണങ്ങൾ: നമ്മുടെ പ്രകൃതി മലിനമാക്കാൻ കാരണം നമ്മൾ മനുഷ്യൻ തന്നെയാണ്. അമിതമായ വാഹനത്തിൻ്റെ ഉപയോഗം, ഫാക്ടറികളിൽ നിന്ന് വരുന്ന പുക എന്നിവയിലൂടെ നമ്മുടെ വായു മലിനമാകുന്നു. മാലിന്യങ്ങൾ പുഴയിലും പരിസരങ്ങളിലും നിക്ഷേപിക്കുന്നതിനാൽ പുഴകളും , തടാകങ്ങളും നമ്മുടെ ഭൂമിയും മലിനമാകുന്നു. ഇങ്ങനെ നമ്മുടെ പരിസ്ഥിതി മലിനമാകുന്നതിലൂടെ മാരകമായ രോഗങ്ങൾ നമ്മൾ മനുഷ്യർക്ക് വരുന്നു. ഇന്ന് മനുഷ്യൻ ഏറ്റവും കൂടുതൽ വലയുന്നത് രോഗങ്ങളിലൂടെയാണ്. അതിനു പ്രധാന കാരണം നമ്മൾ പ്രകൃതിയോടു ചെയ്യുന്ന ദ്രോഹമാണ്.

വൈഷ്ണവി.എസ്
3 B ഗവ.എൽ.പി.സ്കൂൾ വെറ്റിളതാഴം
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം