ഗവ.എൽ പി എസ് പ്ലാശ്ശനാൽ/അക്ഷരവൃക്ഷം/ അനുഭവം തന്നെ ഗുരു

Schoolwiki സംരംഭത്തിൽ നിന്ന്
അനുഭവം തന്നെ ഗുരു
ഒരിടത്ത് രാജു എന്നുപേരായ ഒരു ചെറുപ്പക്കാരൻ ഉണ്ടായിരുന്നു. അവൻ ഒരിക്കലും മാതാപിതാക്കളെ അനുസരിക്കാറില്ലായിരുന്നു.അവൻ്റെ അച്ഛനും അമ്മയും കർഷകരായിരുന്നു.അവർ നന്നായി അധ്വാനിക്കുന്നവരായിരുന്നു. വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികൾ അവർ സ്വയം കൃഷി ചെയ്തിരുന്നു. പക്ഷെ രാജുവിന് അച്ഛനോടും അമ്മയോടും പുച്ഛമായിരുന്നു. കാരണം അവൻ്റെ മാതാപിതാക്കൾ കർഷകരായിരുന്നു. അവർ കഷ്ടപെട്ട് ഉണ്ടാക്കുന്ന പണം അവൻ വെറുതെ ചെലവാക്കി കളയുമായിരുന്നു. വീട്ടിലെ ഭക്ഷണത്തേക്കാൾ പുറത്തുനിന്നുള്ള ഭക്ഷണം ആയിരുന്നു അവനു പ്രിയം. അങ്ങനെ കഴിച്ചുകഴിച്ച് അവൻ രോഗിയായി.

ഡോക്ടറെ കണ്ട അവനോട് ഡോക്ടർ ചോദിച്ചു “പുറത്തുനിന്നുള്ള ഭക്ഷണം കഴിക്കാറുണ്ടോ?” “ ഉണ്ട്” എന്ന് അവൻ മറുപടി പറഞ്ഞു. പുറത്തു നിന്നുള്ള ഭക്ഷണം അമിതമായി കഴിക്കുന്നതാണ് രാജുവിൻ്റെ പ്രശ്നം എന്ന് ഡോക്ടർ പറഞ്ഞു. ഇനി പുറത്തു നിന്നുള്ള ഭക്ഷണം കഴിക്കില്ല എന്ന് അവൻ ഡോക്ടറോട് പറഞ്ഞു എങ്കിലും അവൻ അവൻ്റെ ശീലം തുടർന്നുകൊണ്ടേയിരുന്നു. കുറച്ചു നാളുകൾക്കു ശേഷം അവന് വല്ലാത്ത വയറുവേദന അനുഭവപ്പെട്ടു. അവൻ ഡോക്ടറെ കണ്ടു. പരിശോധനകൾക്ക് ഒടുവിൽ ഡോക്ടർ പറഞ്ഞു അവൻ്റെ വയറ്റിൽ ഒരു മുഴയുണ്ട്. അവൻ ഞെട്ടിപ്പോയി. കുറെ നാളത്തെ ചികിത്സകൾക്കുശേഷം അവൻ ആരോഗ്യം വീണ്ടെടുത്തു. വീട്ടിൽ തിരിച്ചെത്തിയ ശേഷം അവൻ മാതാപിതാക്കൾ പറയുന്നത് അനുസരിച്ചു ജീവിച്ചു.

ഗോകുൽ ജി നായർ
4 A ഗവ എൽ പി എസ് പ്ലാശനാൽ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ