ഗവ.എൽ പി ജി എസ് കിടങ്ങൂർ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

.5 ക്ലാസ്സ് മുറികളിലായി പ്രീപ്രൈമറി മുതൽ 4 വരെയുള്ള ക്ലാസുകൾ നടക്കുന്നു .ചുറ്റുമതിൽ കെട്ടിയതും അടച്ചുറപ്പുള്ളതും ടൈൽസ് പതിപ്പിച്ച തറയോടു കൂടിയതുമായ കെട്ടിടമാണ് സ്കൂളിനുള്ളത് .എല്ലാ ക്ലാസ്സ്മുറികളും വൈദ്യുത കണക്ഷൻ ഉള്ളതും സീലിംഗ് ചെയ്തതുമാണ് .വിദ്യാലയ അങ്കണത്തിൽ കുട്ടികൾക്കായി ചെറിയ ഒരു പാർക്കും ഉണ്ട് .കുട്ടികളുടെ പച്ചക്കറി തോട്ടവും ഒരു വശത്തു പരിപാലനം ചെയ്യുന്നു .ഇവ കൂടാതെ ആൺകുട്ടികൾക്കായീ 1ടോയ്‌ലെറ്റും പെൺകുട്ടികൾക്കായി 2 ടോയ്‌ലറ്റും സ്റാഫിനായി 1ടോയ്‌ലെറ്റും ഉണ്ട് .സുരക്ഷിതവും ആവശ്യാനുസരണം ഉപയോഗിക്കുവാൻ കഴിയുന്ന തരത്തിലുള്ള കുടിവെള്ള സൗകര്യവും വൃത്തിയും ഗ്യാസ് കണക്ഷനോടു കൂടിയ അടുക്കളയും സ്കൂളിനുണ്ട് .പ്രധാന അദ്ധ്യാപകക്കുള്ള  1മുറിയും ലൈബ്രറിയും 3ലാപ്‌ടോപ്പുകളും സ്കൂളിനുണ്ട്‌ .സ്കൂളിന് സ്വന്തമായി വാഹനം ഇല്ലെങ്കിലും വാഹന സൗകര്യം നിലനിൽക്കുന്നു .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം