ഗവ.ട്രൈബൽ എച്ച്.എസ്.എസ് കട്ടച്ചിറ/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്

കോവിഡ് മഹാമാരിയെ തുടർന്ന് ദീർഘകാലമായി അടച്ചിട്ടിരുന്ന വിദ്യാലയം ഗവൺമെൻറ് നിർദ്ദേശത്തെത്തുടർന്ന് 2021 നവംബർ ഒന്നിന് പ്രവർത്തനമാരംഭിച്ചു .വനത്താൽ ചുറ്റപ്പെട്ട പ്രദേശം ആയിരുന്നതിനാലും ദീർഘകാലമായി അടച്ചിട്ടിരുന്നതിനാലും ചുറ്റുപാടും കിടക്കുന്ന അവസ്ഥയിലായിരുന്നു. വളരെ പണിപ്പെട്ടാണ് സ്കൂളിലെ പൂർവ സ്ഥിതിയിലേക്ക് കൊണ്ടുവരാനായത്. ഇതിനായി ഒരുപാട് ആൾക്കാരുടെ സഹായവും സഹകരണവും ഉണ്ടായി .എ.കെ.എസ്സ് .റ്റി.യു അധ്യാപക സംഘടനയാണ് ആണ് സ്കൂളിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.2021 നവംബർ 9ന് ബഹുമാനപ്പെട്ട പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാജി.പി. രാജപ്പൻ ശുചീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. തുടർന്ന് പ്രവർത്തകരായ അധ്യാപകർ ചേർന്ന് ഹൈസ്കൂൾ ,എൽ പി വിഭാഗം കെട്ടിടങ്ങളുടെ പരിസരം വൃത്തിയാക്കി.അദ്ധ്യാപകർ ഒക്ടോബർ മാസത്തിൽ തന്നെ സ്കൂളിൽ എത്തി എല്ലാ കഴുകി വൃത്തിയാക്കി അണുവിമുക്തമാക്കുകയും ചെയ്തു .

ബഹുമാനപ്പെട്ട പത്തനംതിട്ട എ.ഇ.ഒ യുടെ നേതൃത്വത്തിൽ ചിറ്റാർ സി. ആർ. സി യിലെ സ്കൂളുകളുടെ മീറ്റിംഗ് വിളിച്ചു കൂട്ടുകയും ശുചീകരണ പ്രവർത്തനങ്ങൾ വിലയിരുത്തി. മീറ്റിംഗിൽ വെച്ച് ചിറ്റാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സ്കൂൾ പരിസരം വൃത്തിയാക്കുന്നത് തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം ഉറപ്പാക്കി. .തുടർന്ന് തൊഴിലുറപ്പ് തൊഴിലാളികൾ എത്തി സ്കൂളും പരിസരവും കാടുകൾ വെട്ടിത്തെളിച്ച് വൃത്തിയാക്കി. ആവശ്യത്തിനായി ഘട്ടത്തിൽ ഉപയോഗിക്കാനായി സിക്ക് റൂമുകൾ കരുതിയിട്ടുണ്ട് . കുട്ടികളുടെ താപനില പരിശോധിക്കുന്നതിനുള്ള തെർമൽ സ്കാനറുകൾ കൾ നിന്നും ലഭിച്ചിരുന്നു .എസ് ആർ ജി മീറ്റിംഗിലൂടെയും പിടിഎ മീറ്റിംഗിലൂടെയും പ്രവർത്തനങ്ങൾ കൃത്യമായും സ്ഥിരമായും വിലയിയിരുന്നു.ജനുവരി ഒന്നിന് ഒന്നു മുതൽ ഏഴാം ക്ലാസ് വരെയും പത്താം സ്റ്റാൻഡേർഡിലെയും കുട്ടികൾ സ്കൂളിലെത്തി സ്കൂൾ കവാടത്തിൽ വെച്ച് അധ്യാപകരും രക്ഷിതാക്കളും ജനപ്രതിനിധികളും ചേർന്ന് കുട്ടികളെ പ്രവേശനോത്സവ ഗാനങ്ങൾ ആലപിച്ച് സ്കൂളിലേക്ക് സ്വാഗതം ചെയ്തു.

ശുചീകരണ ഘട്ടങ്ങൾ


കോവിഡ് മഹാമാരി കാരണം.......
ശുചീകരണ ഘട്ടങ്ങൾ





ശുചീകരണ ഘട്ടങ്ങൾ
ശുചീകരണ ഘട്ടങ്ങൾ
ശുചീകരണ ഘട്ടങ്ങൾ
ശുചീകരണ ഘട്ടങ്ങൾ




ശുചീകരണത്തിനു ശേഷം.........


ശുചീകരണത്തിനു ശേഷം.........