ഗവ.ബ്രണ്ണൻ എച്ച് .എസ്.എസ്.തലശ്ശേരി/അക്ഷരവൃക്ഷം/ശുചിത്വവും ആരോഗ്യവും

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വവും ആരോഗ്യവും

ഞാനും അനിയത്തിയും തൊടിയിൽ കളിക്കുമ്പോഴാണ് രണ്ടുപേർ കുടയും ചൂടി വന്ന് വീടും പരിസരവും നിരീക്ഷിക്കുന്നത് കണ്ടത്. അവർ അച്ഛനോട് എന്തൊക്കെയോ പറയുന്നത് കേട്ടു. ഞാൻ അച്ഛനോട് കാര്യം അന്വേഷിച്ചു. വീടും പരിസരവും വൃത്തിയുണ്ടോ എന്ന് പരിശോധിക്കാനാണ് അവർ വന്നത് എന്ന് അച്ഛൻ പറഞ്ഞു. എന്താണ് പരിസരം?. എന്ന് അച്ഛനോട് ചോദിച്ചു. "ഒരു ജീവി ജീവിക്കുന്ന ചുറ്റുപാടാണ് അതിൻറെ പരിസരം. എന്തിനാണ് പരിസരം ശുചിയായി സൂക്ഷിക്കുന്നത് എന്നതായിരുന്നു എന്റെ സംശയം. സംശയം ചോദിക്കുന്നതിനു മുമ്പേ തന്നെ പരിസര ശുചിത്വത്തെ പറ്റി അച്ഛൻ വിവരിക്കാൻ തുടങ്ങി. "ശുചിത്വം ഒരു സംസ്കാരമാണെന്ന് തിരിച്ചറിഞ്ഞവരായിരുന്നു നമ്മുടെ പൂർവികർ. ആരോഗ്യം പോലെ തന്നെ വ്യക്തിയായാലും സമൂഹത്തിലായാലും ശുചിത്വം ഏറെ പ്രാധാന്യം അർഹിക്കുന്നു . മാത്രമല്ല ആരോഗ്യ അവസ്ഥ' ശുചിത്വ അവസ്ഥയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ ഏറെ മുന്നിൽ നിൽക്കുന്നു എന്ന് അവകാശപ്പെടുമ്പോഴും നാം ശുചിത്വത്തിന്റെ കാര്യത്തിൽ ഏറെ പുറകിലാണ് .വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റപാടും അന്തരീക്ഷവും മാലിന്യമുക്തമായിരിക്കുന്ന അവസ്ഥയാണ് ശുചിത്വം". അച്ഛൻ എന്നോട് തൊടിയിൽ കിടക്കുന്ന ചിരട്ടകളും പ്ലാസ്റ്റിക് കുപ്പികളും പെറുക്കി ഒരു കവറിലിട്ട് വെക്കാൻ പറഞ്ഞു. ചിരട്ടയിൽ നോക്കിയപ്പോഴാണ് ടീച്ചർ ക്ലാസിൽ പറഞ്ഞ കൊതുകിന്റെ കൂത്താടിയെ ഞാൻ ചിരട്ടയിലെ വെള്ളത്തിൽ കണ്ടത്. ചിരട്ടയിൽ എന്തെങ്കിലും കണ്ടിട്ടുണ്ടോ എന്ന് അച്ഛൻ ചോദിച്ചു. കൂത്താടി ഉള്ള കാര്യം ഞാൻ പറഞ്ഞു. കൂത്താടിയാണ് കൊതുകായി മാറുന്നതെന്നും കൊതുക് ചില രോഗങ്ങൾ പരത്തുന്നുണ്ട് എന്നും ഞാൻ പറഞ്ഞു. എന്തെല്ലാം രോഗങ്ങളാണ് കൊതുക് പരത്തുന്നത് എന്ന് അച്ഛൻ ചോദിച്ചു. ഡെങ്കിപ്പനി, ചിക്കൻഗുനിയ എന്നിവയാണെന്ന് ഞാൻ പറഞ്ഞു. മലമ്പനിയും മന്തും കൊതുക് പരത്തുന്ന രോഗങ്ങളാണെന്ന് അച്ഛൻ കൂട്ടിച്ചേർത്തു. കൊതുക് മാത്രമാണോ രോഗം പരത്തുന്നത്? എലി, ഈച്ച, വവ്വാൽ തുടങ്ങിയവയും രോഗം പരത്തുന്നുണ്ട് എന്ന് ഞാൻ.... "നമ്മുടെ ശരീരം സൂക്ഷ്മജീവികൾക്ക് വസിക്കാൻ പറ്റിയ സ്ഥലമാണ്. അതുകൊണ്ട് എല്ലാ സൂക്ഷ്മജീവികളും നമ്മുടെ ശരീരത്തിൽ പ്രവേശിക്കാൻ കാത്തു കഴിയുകയാണ്". എന്ന് അച്ഛൻ വിശദീകരിച്ചു. രോഗത്തിന് കാരണമാകുന്ന സൂക്ഷ്മജീവികൾ ഏതെല്ലാമാണെന്ന് ഞാൻ അച്ഛനോട് ചോദിച്ചു. ബാക്ടീരിയ, ഫംഗസ്, വൈറസ്, ഏകകോശജീവികൾ തുടങ്ങിയവയാണ് രോഗത്തിന് കാരണമാകുന്ന സൂക്ഷ്മജീവികളെന്ന് അച്ഛൻ പറഞ്ഞു. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഉണ്ടെങ്കിൽ പകർച്ചവ്യാധികളിൽ നിന്ന് മനുഷ്യവംശത്തെ രക്ഷിക്കാമെന്ന് അച്ഛൻ കൂട്ടിച്ചേർത്തു. അപ്പോൾ കോവിഡ് 19 -ന്റെ രോഗകാരി വൈറസ് ആണല്ലോ എന്ന് അനിയത്തി പറഞ്ഞു. എനിക്ക് വൈറസിനെ പറ്റി കൂടുതൽ വിവരങ്ങൾ അറിയാൻ താല്പര്യം തോന്നി. ഞാൻ അച്ഛനോട് ചോദിച്ചു."കണ്ണുകൊണ്ട് കാണാൻ പറ്റാത്ത അതിസൂക്ഷ്മമായ ജീവിയാണ് വൈറസ് ജീവനില്ലാത്ത വസ്തുവിൽ വൈറസ് അചേതനമാണ്. എന്നാൽ ജീവനുള്ള വസ്തുവിൽ പ്രവേശിച്ചുകഴിഞ്ഞാൽ ജീവന്റെ ലക്ഷണങ്ങൾ കാണിക്കുന്നു. ഒരു മാംസ്യാവരണവും ഒരു ജനിതക തന്മാത്രയും കൂടിച്ചേർന്ന ലഘു ഘടനയാണ് വൈറസിൽ ഉള്ളത്. മഹാമാരിയായ കോവിഡ് 19 ന് കാരണമായത് Sars co-v 2 ആണ്. "ലഘുവായ ജീവി എത്ര ഭീകരൻ!"....... ആണെന്ന് ഞാൻ ചിന്തിച്ചു പോയി. അപ്പോഴാണ് എന്താണ് അച്ഛാ Break the Chain എന്ന് അനിയത്തി..... സോപ്പോ ആൽക്കഹോൾ അടങ്ങിയ സാനിറ്റെസറോ ഉപയോഗിക്കുമ്പോൾ വൈറസിന്റെ മാംസ്യാവരണം നശിക്കുന്നു. വൈറസ് ഇല്ലാതാവുന്നു അങ്ങനെ ഒരു വ്യക്തിയിൽ നിന്ന് മറ്റൊരു വ്യക്തിയിലേക്ക് വൈറസ് പടരുന്നത് തടയുന്നു. കോവിഡ് 19 -ന്റെ പകർച്ച നിയന്ത്രിക്കാൻ സാധിക്കുന്നു ഈ പരിപാടിയാണ് Break the Chain. പരിസരശുചിത്വവും വ്യക്തി ശുചിത്വവും ഫലപ്രദമായ രോഗപ്രതിരോധ സംവിധാനങ്ങളും ഉണ്ടെങ്കിൽ മനുഷ്യരാശിയെ സാംക്രമിക രോഗങ്ങളിൽ നിന്നും സംരക്ഷിക്കാം ഇതിനുവേണ്ടി നമുക്ക് ഒരുമിച്ച് പരിശ്രമിക്കാം.

സന്ദീപ്തി.വി.എസ്.
6 B ഗവ.ബ്രണ്ണൻ എച്ച് .എസ്.എസ്.തലശ്ശേരി
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം