ഗവ.മോഡൽ എച്ച്. എസ്.എസ്. കരുനാഗപ്പള്ളി/അക്ഷരവൃക്ഷം/വില കൊടുത്തു വാങ്ങേണ്ട ആരോഗ്യം

Schoolwiki സംരംഭത്തിൽ നിന്ന്
വില കൊടുത്തു വാങ്ങേണ്ട ആരോഗ്യം

പണം നൽകാൻ കഴിയാത്തതിന്റെ പേരിൽ ഒരാൾക്കു പോലും ആരോഗ്യ സംരക്ഷണം നിഷേധിക്കപ്പെടരുത് എന്ന് പ്രഖ്യാപിച്ച രാജ്യമാണ് ഇന്ത്യ. എല്ലാവർക്കും ആരോഗ്യം എന്ന ലോകാരോഗ്യ സംഘടനയുടെ പ്രഖ്യാപനത്തിൽ ഇന്ത്യയും ഭാഗമായിട്ടുണ്ട് . ഇതിന്റെ തുർച്ചയായിട്ടാണ്‌ സ്വതന്ത്ര ഇന്ത്യയിൽ ആദ്യ ആരോഗ്യ നയം പ്രഖ്യാപിച്ചിട്ടുള്ളത്. സർക്കാർ മുൻകൈയ്യെടുത്ത സംവിധാനത്തിലൂടെ എല്ലാവർക്കും ആരോഗ്യം ഉറപ്പുവരുത്തുക എന്നതാണീനയത്തിന്റെ പ്രധാനലക്ഷ്യം തന്നെ. എന്നാൽ ഈ ലക്ഷ്യത്തിലേക്കെത്താൻ നമുക്ക് സാധിച്ചിട്ടുണ്ടോ എന്നതാണ് വർത്തമാന കാല സാഹചര്യത്തിൽ ചർച്ച ചെയ്യാനുള്ളത്. പണമില്ലാത്തതിന്റെ പേരിൽ അഞ്ചിലൊന്ന് ആളുകളെങ്കിലും ചികിത്സ വേണ്ടെന്ന് സ്വയം തീരുമാനിക്കുന്ന രാജ്യമായി ഇന്ത്യയിന്ന് മാറി. ഇന്ന് ലോകത്തെയാകെ കീഴടക്കിക്കൊണ്ടിരിക്കുന്ന മഹാമാരിയായ കോവിഡ്-19 നെ പ്രതിരോധിക്കുന്നതിൽ ലോകം പകച്ചു നിൽക്കുമ്പോൾ കേരളം വേറിട്ട് നിൽക്കുന്നതിന്റെ കാരണം നമ്മൾ പിൻതുടരുന്ന അരോഗ്യ അച്ചടക്കവും ലോക മാധ്യമങ്ങൾ പോലും വാഴ്തുന്ന നമ്മളുടെ ആരോഗ്യ സംഘടനകളുമാണ്. എന്നാൽ ഇതെത്രകാലം നിലനിൽക്കുമെന്ന കാര്യം ചിന്തനീയമാണ് . കാരണം ആരോഗ്യം വില കൊടുത്ത് വാങ്ങണം എന്ന സാഹചര്യത്തിലേക്കാണ് നമ്മൾ പോകുന്നത് എന്നത് കൊണ്ട് മാത്രമാണ് . അങ്ങനെ ഒരു സാഹചര്യം ഉണ്ടായാൽ ഇതുപോലുള്ള മഹാമാരിയെ എത്ര കാലം നമ്മൾക്ക് ചെറുത്തു നിൽക്കാനാവും എന്നതും ചിന്തനീയമാണ്.


അനന്ത ഗോപൻ
9 E ഗവ. എച്ച്.എസ്.എസ്.കരുനാഗപ്പള്ളി
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം