ഗവ.മോഡൽ എച്ച്. എസ്.എസ്. കരുനാഗപ്പള്ളി/അക്ഷരവൃക്ഷം/ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

കൊറോണവൈറസിലൂടെയും കാലാവസ്ഥാപ്രതിസന്ധിയിലുടെയും പ്രകൃതി നമുക്ക് ശക്തമായ സന്ദേശമാണ് നൽകുന്നത്. തീർച്ചയായും മനുഷ്യന്റെ പെരുമാറ്റമാണ് എല്ലാക്കാലത്തും രോഗങ്ങൾക്ക് കാരണമാകുന്നത്. കൊറോണവൈറസിൽ നിന്നും ആളുകളെ സംരക്ഷിക്കുകയും അത് പടരാതിരിക്കുകയും ചെയ്യുക എന്നതിനാണ് ഇപ്പോൾ കൂടുതൽ പരിഗണന നൽകേണ്ടത്.

മനുഷ്യരിൽ പകർച്ചവ്യാധികൾ വർധിച്ചുവരികയാണ്. എബോള, പക്ഷിപ്പനി, നിപ്പ മുതലായവ മൃഗങ്ങളിൽ നിന്ന് മനുഷ്യനിലേക്ക് വൈറസ് വഴി പടർന്ന രോഗങ്ങളാണ്. കോവി‍ഡ്-19 വൈറസിനെ ശുചിത്വം, പരിസ്ഥിതിസംരക്ഷണം, രോഗപ്രതിരോധം ഈ മൂന്ന് മാർഗങ്ങൾ വഴി നമുക്ക് ഈ ലോകത്തിൽ നിന്ന് തുടച്ചു മാറ്റാം.

                         ശുചിത്വത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് ആരോഗ്യശുചിത്വം, വ്യക്തിശുചിത്വം എന്നിവയാണ്. നാം പാലിക്കേണ്ട പ്രധാനപ്പെട്ട ചില ശുചിത്വശീലങ്ങൾ താഴെപ്പറയുന്നവയാണ്

1. കൂടെക്കൂടെ കൈകൽ കഴുകുക. 2. പൊതുസ്ഥല സമ്പർക്കത്തിനുശേഷം കൈകൾ സാനിറ്റൈസർ, സോപ്പ് എന്നിവ ഉപയോഗിച്ച് കഴുകുക. 3. ചുമക്കുമ്പോഴും തുമ്മുമ്പോഴും മാസ്കോ തൂവാലയോ ഉപയോഗിക്കുക. 4. അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുക. 5. പകർച്ചവ്യാധി ബാധിതരുമായി നിശ്ചിത അകലം പാലിക്കുക. 6. ദിവസവും സോപ്പിട്ട് കുളിച്ച് ശുദ്ധി വരുത്തുക.

ദേവാനന്ദൻ. വി
8 D ഗവ. എച്ച് എസ് എസ് കരുനാഗപ്പള്ളി
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം