ഗവ.യു.പി.എസ്. മൂഴിയാർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

പത്തനംതിട്ട ജില്ലയിൽ സീതത്തോട് ഗ്രാമപഞ്ചായത്തിൽ ആങ്ങമൂഴി കഴിഞ്ഞ് വനം വകുപ്പിന്റെ കൊച്ചാണ്ടി ഫോറസ്റ്റ് ചെക്ക് പോസ്റ്റ് കടന്നാൽ പിന്നെ കൊടും വനത്തിലുള്ളിലേക്ക് കടക്കുകയായി. ഏകദേശം ഇരുപതു കിലോമീറ്റർ വനത്തിനുള്ളിലാണ് കെ.എസ്.ഇ.ബി.യുടെ ശബരിഗിരി പവർ പ്രോജക്ട് സ്ഥിതിചെയ്യുന്നത്. പവർ പ്രോജക്ടുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് താമസസൊകര്യമൊരുക്കുന്നതിന് മൂഴിയാർ വനത്തിനുള്ളിൽ 40 ഏക്കർ സ്ഥലം കെ.എസ്.ഇ.ബിയ്ക്ക് പാട്ടക്കരാറിലൂടെ വിട്ടുനൽകിയിട്ടുണ്ട്. അവിടെയൊരു കോണിൽ കാടിനാൽ ചുറ്റപ്പെട്ട അറിവിന്റെ ദ്വീപ് മൂഴിയാർ ഗവ.യു.പി.സ്കൂൾ എന്ന പേരിൽ സ്ഥിതിചെയ്യുന്നു. 1962ൽ കെ.എസ്.ഇ.ബി. പെർമനന്റ് സെറ്റിൽമെന്റ് കോളനിയിൽ സ്ഥാപിതമായ സ്കൂൾ ശബരിഗിരി പ്രോജക്ടിലെ ജീവനക്കാരുടെയും പ്രദേശവാസികളായ ഗിരിവർഗ്ഗനിവാസികളുടെയും കുട്ടികളുടെ വിദ്യാഭ്യാസ ലക്ഷ്യങ്ങൾ നിറവേറ്റുക എന്ന ലക്ഷ്യത്തോടെയാണ് സ്ഥാപിതമായത്. കാട്ടാന, കരിങ്കുരങ്ങ്, പുലി, മ്ലാവ്, കേഴ, പെരുമ്പാമ്പ്, രാജവെമ്പാല, വിവിധയിനം മൂർഖൻ പാമ്പുകൾ, മലമുഴക്കി വേഴാമ്പലുകൾ, വൈവിധ്യമാർന്നയിനം പക്ഷികൾ, കാട്ടുപന്നികൾ, ചെന്നായ്ക്കൾ, ഉടുമ്പ്, മുള്ളൻപന്നി, മലയണ്ണാൻ തുടങ്ങിയ വന്യജീവികൾ സ്വൈരവിഹാരം നടത്തുന്ന ഉൾവനപ്രദേശത്ത് മൂഴിയാർ വനത്തിന്റെ തിലകക്കുറിയായി ഈ വിദ്യാലയം ശോഭിക്കുന്നു. പ്രകൃതിയുടെ മടിത്തട്ടിൽ പ്രകൃതിയോട് ഇഴുകിച്ചേർന്ന് പുറംലോകവുമായി ബന്ധമില്ലാതെ ഒറ്റപ്പെട്ട പ്രദേശത്ത് നിലകൊണ്ട്, നിഷ്കളങ്കരായ കുരുന്നുകൾക്ക് അറിവിന്റെ വെളിച്ചം പകരുന്ന വിദ്യാലയങ്ങൾ ഇതുപോലെ അധികമില്ല. പത്തനംതിട്ട ജില്ലയിൽ സീതത്തോട് ഗ്രാമപഞ്ചായത്തിൽ കൊടും കാടിനുള്ളിൽ മലനിരകൾക്കു നടുവിലായി സ്ഥിതിചെയ്യുന്ന വിദ്യാലയമുത്തച്ഛനാണ് മൂഴിയാർ ഗവ.യു.പി.സ്കൂൾ. 1962ൽ കെ.എസ്.ഇ.ബി.യുടെ പെർമനന്റ് സെറ്റിൽമെന്റ് കോളനിയിൽ സ്കൂൾ സ്ഥാപിക്കപ്പെട്ടു. ശബരിഗിരി വൈദ്യുതപ്രോജക്ടിനുവേണ്ടി പണിയെടുക്കുന്ന അസംഖ്യം ജീവനക്കാരുടെയും തൊഴിലാളികളുടെയും പ്രദേശവാസികളായ ആദിവാസിജനതയുടെയും മക്കളുടെ വിദ്യാഭ്യാസലക്ഷ്യം നിറവേറ്റുകയെന്ന ലക്ഷ്യത്തോടെയാണ് സ്കൂൾ പണികഴിപ്പിച്ചത്. മൂഴിയാർ വനമേഖലയിലെ മുഴുവൻ ഗിരിവർഗ്ഗ കോളനികളിൽ നിന്നുമുള്ള വിദ്യാർത്ഥികളുടെ ഏക ആശ്രയം ഈ വിദ്യാലയമാണ്. കാട്ടാന, കരിങ്കുരങ്ങ്, പുലി, മ്ലാവ്, കേഴ, പെരുമ്പാമ്പ്, രാജവെമ്പാല, മൂർഖൻ, കാട്ടുപന്നികൾ, മലമുഴക്കിവേഴാമ്പലുകൾ, കാട്ടുപോത്ത് തുടങ്ങിയ വന്യജീവിവൈവിധ്യത്താൽ സംപുഷ്ടമായ മൂഴിയാർ വനത്തിന്റെ തിലകക്കുറിയായി ഈ വിദ്യാലയം ശോഭിക്കുന്നു. പ്രകൃതിയുടെ മടിത്തട്ടിൽ പ്രകൃതിയോടിഴുകിച്ചേർന്ന് കുരുന്നുകൾക്ക് അക്ഷരവെളിച്ചം പകരുന്ന സ്ഥാപനങ്ങൾ ഇതുപോലെ അധികമില്ല.