ഗവ.യു.പി.സ്കൂൾ കാക്കോ‍ട്ട്മൂല/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാ സാഹിത്യ വേദി വളരെ മനോഹരമായി പ്രവർത്തിക്കുന്നു. ഓരോ വർഷവും ഇതിൻ്റെ ഉത്ഘാടനം ഈ പ്രദേശത്തെ പ്രാദേശിക കലാകാരന്മാരെ കൊണ്ട് നിർവഹിക്കുന്നു. സ്കൂളിലെ വിദ്യാരംഗ മാസിക വരുത്തുന്നുണ്ട്. വിദ്യാരംഗവുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും നടത്തുന്നു. കുട്ടികളുടെ സർഗാത്മ കഴിവുകൾ വളർത്തുന്നതിനു ഇത് വളരെയേറെ സ്വാധീനം ചെലുത്തുന്നു. കവിതയിലും കഥകളിലും താൽപര്യമുള്ള കുട്ടികളുടെ സർഗാത്മക കഴിവുകൾ കലാ സാഹിത്യ വേദി വഴി വളർത്തുന്നു. കവിയരങ്ങുകൾ നടക്കുന്നു, അന്താക്ഷരികൾ നടക്കുന്നു, ക്വിസ്സ് മത്സരങ്ങൾ നടക്കുന്നു, ചിത്രരചനകൾ കവിതാരചനകൾ കഥാരചനകൾ എന്നിവ വിദ്യാരംഗം കലാ സാഹിത്യ വേദിയിലൂടെ സാധ്യമാകുന്നു.