ഗവ.യു.പി.സ്കൂൾ കാക്കോ‍ട്ട്മൂല /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്

ശാസ്ത്രത്തിനു കൂടുതൽ പ്രാധാന്യം നൽകികൊണ്ടിരിക്കുന്നു. 2019-20 ൽ സബ്ജില്ല ശാസ്ത്രമേളയിൽ സമ്മാനങ്ങൾ വാരിക്കൂട്ടി ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. സ്കൂളിൽ സുസജ്ജമായ പ്രായോഗികശാലയിൽ ഭാവി ശാസ്ത്രഞ്ജന്മാരെ വാർത്തെടുക്കുവാൻ വേണ്ടിയുള്ള വിദ്യാഭ്യാസം തന്നെയാണ് സയൻസ് ക്ലബിൽ നൽകുന്നത്. ഇതിൻ്റെ ഫലമായി കോവിഡ് കാലത്ത് കുട്ടികളുടെ ശാസ്ത്രപരമായ കഴിവ് മെച്ചപ്പെടുത്താൻ ആയി വീട്ടിൽ ഒരു ലാബ് (LAB AT HOME) സംഘടിപ്പിച്ചു. കേരളത്തിൽ തന്നെ ഇതൊരു മികച്ച വിജയമായിരുന്നു. ഇതിൽ നിന്നു വീടൊരു വിദ്യാലയം എന്ന ആശയം രൂപമെടുത്തു. ഓൺലൈൻ വിദ്യാഭ്യാസത്തിലൂടെ കുട്ടികളിൽ എത്തിക്കാൻ സയൻസ് അദ്ധ്യാപികയായ ഹസീന ടീച്ചർ നിരന്തരം പരിശ്രമിച്ചിരുന്നു. ഇതിൻ്റെ ഫലമായി വിദ്യാലയം പുരോഗതിയുടെ പടവുകൾ താണ്ടുകയാണ്.