ഗവ.യു.പി.സ്കൂൾ പെണ്ണുക്കര/അക്ഷരവൃക്ഷം/പ്രകൃതി ശാപം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി ശാപം

നാമറിയുന്ന 'കൊറോണ 'യെന്നാൽ
സൂര്യൻതൻപ്രഭാവലയമല്ലോ
എന്നാൽ വിശ്വത്തെയൊന്നാകെ വിറപ്പിക്കും വൈറസാണിന്ന് 'കൊറോണ '
ലോകം മുഴുവൻ അടച്ചുപൂട്ടി
ഒഴിഞ്ഞു കിടപ്പൂ പാർക്കുകൾ, ബീച്ചുകൾ പിന്നെ സിനിമാശാലകളും
ഒഴിഞ്ഞു കിടപ്പു റോഡുകൾ, വ്യവസായ ശാലകളൊക്കെയും
വീടിന്റെ നാല് ചുവരുകൾക്കുള്ളിലായല്ലോ ഈ അവധിക്കാലം
ചിരിയില്ല ,കളിയില്ലയെങ്ങുമേ
എല്ലാം കവർന്നെടുത്തി കൊറോണയെന്ന ഭീകരൻ
പ്രകൃതി മനുഷ്യന് നൽകിയ ശാപമാണീ കൊറോണ
ജാഗ്രതയോടെ നേരിടാം നമുക്കീ കാലത്തെ ....
നേരിടണം നമുക്ക് കൊറോണയെ ....
സാമൂഹ്യ അകലംപാലിച്ച്, കൈകൾ കഴുകി നേരിടണം
അതിജീവിക്കാം നമുക്കതി ജീവിക്കാം
കൊറോണയെ നമുക്കതിജീവിക്കാം.

സരിഗ സതീഷ്
5 A ഗവ. യു. പി. സ്‌കൂൾ പെണ്ണുക്കര, ആലപ്പുഴ, ചെങ്ങന്നൂർ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത