ഗവ.യു.പി.സ്കൂൾ മഴുക്കീർ/അക്ഷരവൃക്ഷം/ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
ഭീകരൻ

കൊറോണയെന്ന മാരക രോഗം
തുടച്ചു നീക്കീടാനായി
ഒന്നിച്ചൊന്നായി പൊരുതീടാം
നമുക്കൊന്നിച്ചൊന്നായി പൊരുതീടാം
കൈകൾ കഴുകാം സോപ്പുകൾ കൊണ്ട്
മുഖംമറയ്ക്കാം മാസ്ക്കുകൾ കൊണ്ട്
പരിസരമെല്ലാം ശുചിയാക്കി
വീടിനുള്ളിലിരുന്നീടാം
അരുതേ അരുതേ പോകരുതേ
യാത്രകളെങ്ങും പോകരുതേ
വീട്ടിലിരിക്കാം കവിതകൾ പാടാം
നിറങ്ങൾ നൽകി രസിച്ചീടാം
ഒറ്റക്കെട്ടായി പൊരുതി ജയിക്കാം
തുടച്ചു നീക്കാം ഭീകരനെ
കൊറോണയെന്ന ഭീകരനെ..

ഏയ്ഞ്ചൽ ജോസ്
1 എ ഗവ.യു.പി.എസ്.മഴുക്കീർ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത