ഗവ.യു.പി.സ്കൂൾ മഴുക്കീർ/അക്ഷരവൃക്ഷം/മാസ്ക്കിനു ലഭിച്ച അംഗീകാരം

Schoolwiki സംരംഭത്തിൽ നിന്ന്
മാസ്ക്കിനു ലഭിച്ച അംഗീകാരം

മെഡിക്കൽ സ്‌റ്റോറുകളുടെ കബോഡുകളുടെ മൂലകളിൽ ഒരു കാലത്ത് പൊടി അടിച്ചു ജീവിതം നശിച്ചു കിടന്നവനായിരുന്നു ഞാൻ. മെഡിക്കൽ സ്റ്റോറുകളിലെ മറ്റു മെഡിസിനുകൾ വളരെ പുശ്ചത്തോടു എന്നോടു ചോദിക്കാറുണ്ടായിരുന്നു. നിനക്ക് മാർക്കറ്റിൽ അത്ര വലിയ പ്രാധാന്യം ഒന്നും ഇല്ലാത്തവൻ എന്നു പരിഹസിച്ചിരുന്നു. അപ്പോഴെല്ലാം ഞാൻ എന്റെ തലേവര ഓർത്ത് എന്നേ തന്നേ ഞാൻ ശപിച്ചിരുന്നു. ഒരിക്കൽ ഒരാൾ എന്റെ ഷോപ്പിൽ വന്നു എന്റെ പേരു ചൊല്ലി ചോദിക്കുന്നതു കേട്ടു.എന്നാൻ എനിക്കൊന്നും മനസ്സിലായില്ല. പക്ഷേ ഞാൻ അവരുടെ സംഭാഷണങ്ങൾ വളരെ ശ്രദ്ധയോടു കൂടി കേട്ടു .അത് എനിക്ക് വളരെയധികം അഭിമാനം നൽകി .

ചൈനയിൽ നിന്നും ലോകത്തിലെ എല്ലാ രാജ്യങ്ങളും സന്ദർശിക്കുവാൻ ഒരു ചൈനാ പ്രതിനിധി വന്നിരിക്കുന്നു. ഈ പ്രതിനിധിയെ നേരിടുവാൻ എൻ്റെ സഹായം ആവശ്യമുണ്ടത്രേ. ഈ വാക്കുകൾ എന്നേ വളരെയധികം സന്തോഷിപ്പിക്കുകയും മറ്റു മെഡിസിന്റെ മുൻപിൽ തല ഉയർത്തുവാനും ഇട നൽകി .

എന്നെ ധരിക്കാതെ സഞ്ചരിക്കുന്നവരിൽ നിന്നും പിഴ ഈടാക്കുവാനും ഇൻഡ്യ ഗവൺമെന്റ് തീരുമാനം എടുത്തപ്പോൾ ഞാൻ പഴയ എന്റെ കാലഘട്ടങ്ങൾ ചിന്തിച്ചു .ഇപ്പോൾ ഗവൺമെന്റ് തലത്തിലും എന്റെ പെരുമ വളർന്നു. എന്നെ വില കൂട്ടി വിൽക്കുവാനും ആളുകൾ തുടങ്ങിയപ്പോൾ ശരിക്കും ഞാൻ അഹങ്കരിച്ചു പോയി. ആ മെഡിക്കൽ സ്‌റ്റോറിൻ്റെ മൂലയിൽ വച്ചു മറ്റു മെഡിസിനുള്ളിൽ നിന്നും ലഭിച്ച കൈപ്പേറിയ അനുഭവത്താൽ ഞാൻ എന്നേ സ്വയം മറന്നു.

പക്ഷേ പിന്നീടാണു എനിക്ക് കാര്യത്തിൻ്റെ ഗൗരവം മനസ്സിലായത്. ചൈനയിൽ നിന്നും നമ്മുടെ രാജ്യം സന്ദർശിക്കുവാൻ വന്ന ആ സഞ്ചാരി രാജ്യനന്മയ്ക്കല്ല മറിച്ച് രാജ്യത്തിന്റെ നാശത്തിനു വന്ന പ്രതിനിധി ആയിരുന്നു എന്ന് .അപ്പോൾ ഞാൻ ചിന്തിച്ചു ഞാൻ സൗജന്യമായി എല്ലാവരുടെയും കൈകളിൽ എത്തിയിരുന്നെങ്കിൽ .എന്റെ രാജ്യത്തെ നശിപ്പിക്കുവാൻ വന്ന ആ ഭീകരനെ എന്നാൽ കഴിയുംവിധം ഞാൻ നേരിടും. അതുപോലെ കൂട്ടരേ നിങ്ങളും നിങ്ങളാൽ കഴിയുംവിധം നമ്മുടെ രാജ്യത്തെ അധികാരപ്പെട്ടവർ പറയുന്ന വാക്കുകൾ കേൾക്കുകയും അവ പാലിക്കുകയും ചെയ്തെ നമ്മുടെ രാജ്യത്തെ ഈ ദുഷ്ടനിൽ നിന്നും രക്ഷിക്കുക .

ഈ സഞ്ചാരി അനേക രാജ്യങ്ങളെ യുദ്ധകളമാക്കിയാണു കടന്നു പോയതെന്നും പാവം മാസ്ക്കായ എനിക്കു മനസ്സിലായി. എന്റെ രാജ്യത്തെ ഈ വിദേശിക്കു താണ്ഡവമാടാനുള്ളതല്ല എന്ന ബോധം വന്നപ്പോൾ എന്റെ അഹങ്കാരത്തിനു കുറവു വന്നു.

ഞാൻ ഇന്നു ചെറിയവരുടെയും വലിയവരുടെയും സുരക്ഷയ്ക്കു വേണ്ടി നിലകൊള്ളുന്നു .ഇതിൽ നിന്നും നിങ്ങളും മനസ്സിലാക്കുക ആപത്തിൽ സഹായവുമായി ആരുവരും എന്നറിയായ്കയാൽ ആരേയും നിസ്സാരൻമാരായി കാണരുത് .

സ്നേഹപൂർവ്വം നിങ്ങളുടെ സ്വന്തം മാസ്ക്ക് .....
ജെസ്സിയ ചിന്നു ജോസഫ്
4 എ [[|ഗവ.യു.പി.എസ്‌ മഴുക്കീർ]]
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ